- Sun Feb 24 2019 01:06:24 GMT+0530 (IST)
- E Paper
Download App

- Sun Feb 24 2019 01:06:24 GMT+0530 (IST)
- E Paper
Download App
- .
- .
- .
- .
- .
ഇന്നു മുതൽ ഫെസ്റ്റിവൽ ഇടനാഴികളിലും മറ്റും തോക്കേന്തിയ പോലീസുകാരും ഇരിപ്പുറപ്പിച്ചിട്ടുണ്ട്. മുൻ വർഷങ്ങള അപേക്ഷിച്ച് ഇത്തവണത്തെ പോലീസ് വിന്യാസം പ്രതിഷേധങ്ങളെ നേരിടാനുള്ള രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്..
പ്രതിനിധികള്ക്ക് പ്രതിഷേധം; അന്താരാഷ്ട ചലച്ചിത്ര മേള പോലീസ് കാവലിൽ
ഗോവ ചലച്ചിത്ര മേളയുടെ സംഘാടകരോടുള്ള, പ്രതിനിധികളുടെ പ്രതിഷേധം നാൾക്കുനാൾ കൂടി വരുന്ന സാഹചര്യത്തിൽ മേള നടക്കുന്ന ഐനോക്സ് തിയേറ്റർ പരിസരത്തും കലാ അക്കാദമി പരിസരത്തും പോലീസ് വിന്യാസം ശക്തമാക്കി.
കഴിഞ്ഞ ദിവസം കലാ അക്കാദമിയിൽ ദി' ഗിൽ റ്റി എന്ന സിനിമയുടെ പ്രദർശനത്തിന് ടിക്കറ്റ് എടുത്തവരെ കയറ്റി വിടാത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. സംഘാടകരും പ്രതിനിധികളും തമ്മിൽ തർക്കം കൂടിയപ്പോൾ പോലീസ് ഇടപെടുകയും ചെയ്തിരുന്നു. അതിന് ശേഷവും ചില ഷോകളിൽ ഇത്തരം കൂട്ടമായ പ്രതിഷേധങ്ങൾ നടക്കുകയും ചെയ്തു. പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ലാത്തിയേന്തിയ പോലീസുകാർ ഐനോക്സ് പരിസരത്ത് കൂട്ടമായി നിലയുറപ്പിച്ചത് .ഇന്നു മുതൽ ഫെസ്റ്റിവൽ ഇടനാഴികളിലും മറ്റും തോക്കേന്തിയ പോലീസുകാരും ഇരിപ്പുറപ്പിച്ചിട്ടുണ്ട്. മുൻ വർഷങ്ങള അപേക്ഷിച്ച് ഇത്തവണത്തെ പോലീസ് വിന്യാസം പ്രതിഷേധങ്ങളെ നേരിടാനുള്ള രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്..
മേളയിലെ ചിത്രങ്ങൾ കാണാൻ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം.എന്നാൽ ഓൺലൈൻ ബുക്ക് ചെയ്തവർ രണ്ട് മണിക്കൂർ മുന്നേ കൗണ്ടറിൽ പോയി ടിക്കറ്റ് പ്രിന്റ് ഔട്ട് വാങ്ങുകയും സിനിമ തുടങ്ങുന്നതിന് 15 മിനുട്ട് മുന്നേ തിയേറ്ററിൽ എത്തുകയും ചെയ്യണം.. ഓൺലൈൻ ബുക്കിംഗ് സൗകര്യം ഉപയോഗിക്കുന്നവർക്കാണ് തിയേറ്ററിലെത്താൻ കടമ്പകളറെയുള്ളത്. ടിക്കറ്റ് ബുക്ക് ചെയ്യാത്തവർക്ക് " റഷ് ലൈൻ " ക്യൂ ഉണ്ട്. അവിടെ ക്യൂ നിന്നാൽ മതി. മുൻഗണനാ ക്രമത്തിൽ കയറ്റി വിടും. ഓൺലൈൻ ബുക്കിംഗിന്റെ കടമ്പകൾ കടക്കാൻ പ്രയാസമുള്ളതിനാൽ മിക്കവരും റഷ് ലൈൻ ക്യൂ തിരഞ്ഞെടുക്കുന്നു.. എന്നാൽ സിനിമ തുടങ്ങുന്നതിന്റെ പത്ത് മിനുട്ട് മുന്നേയാണ് റഷ് ലൈനിലുള്ളവരെ കയറ്റി വിടുന്നത്. എന്നാൽ കാർഡ് സ്ക്കാനിംഗും ബാഗ് - ബോഡി ചെക്കപ്പുമൊക്കെ കഴിഞ്ഞ് ക്യൂവിന്റെ പിൻനിരയിലുള്ളവർ തിയേറ്ററിലെത്തുന്നത് സിനിമ പകുതിയാവുമ്പോഴാണ്.
സിനിമയെ ഗൗരവത്തിൽ കാണുന്ന പ്രേക്ഷകർക്ക് മടുപ്പ് ഉളവാക്കും വിധമുള്ള ഇത്തരം രീതികൾക്കെതിരെയാണ് പലപ്പോഴും പ്രതിഷേധം അരങ്ങേറുന്നത്.അടിസ്ഥാനപരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂട്ടാക്കാതെ പോലീസ് സഹായത്തോടെ പ്രതിഷേധങ്ങളെ നേരിടാൻ സംഘാടകർ ശ്രമിക്കുന്നത് 49 മത് രാജ്യാന്തര മേളയുടെ മാറ്റ് കുറയ്ക്കുന്നു.
