നൊബേൽ പുരസ്‌ക്കാരത്തിന്റെ കഥ

ഷാക്കിർ തോട്ടിക്കൽ ഭൗതിക ശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, സാഹിത്യം, സമാധാനം, സാമ്പത്തിക ശാസ്ത്രം എന്നീ മേഖലകളിൽ മഹത്തായ സംഭാവനകൾ നൽകുന്നവർക്ക് നൽ...

നൊബേൽ പുരസ്‌ക്കാരത്തിന്റെ കഥ

ഷാക്കിർ തോട്ടിക്കൽ

ഭൗതിക ശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, സാഹിത്യം, സമാധാനം, സാമ്പത്തിക ശാസ്ത്രം എന്നീ മേഖലകളിൽ മഹത്തായ സംഭാവനകൾ നൽകുന്നവർക്ക് നൽകപ്പെടുന്ന ലോകത്തിലെ ഏറ്റവും മഹത്തായ ഒരു പുരസ്‌കാരമാണ് നൊബേൽ സമ്മാനം. 1901 മുതലാണ് ഇത് നൽകി തുടങ്ങിയത്. ആദ്യ കാലങ്ങളിൽ ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, സാഹിത്യം, സമാധാനം എന്നീ വിഷയങ്ങൾക്കാണ് പുരസ്‌ക്കാരം നൽകിയിരുന്നത്. പിന്നീട് നൊബേലിന്റെ സ്മരണാർത്ഥം ബാങ്ക് ഓഫ് സ്വീഡൻ 1969 മുതൽ സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ പുരസ്‌ക്കാരം നൽകി തുടങ്ങി.

ആൽഫ്രഡ് ബേൺഹാഡ് നോബേൽ എന്ന ആൽഫ്രഡ് നോബേലിന്റെ വിൽപത്രത്തിൽ നിന്നാണ് നൊബേൽ സമ്മാനത്തിന്റെ തുടക്കം. ആയുധ വ്യപാരത്തിലൂടെയും ഡൈനാമിറ്റിന്റെ കണ്ടുപിടുത്തത്താലും വളരെ വലിയ ധനികനായി മാറിയ ആളാണ് ആൽഫ്രഡ് നൊബേൽ. ഒരിക്കൽ അദ്ദേഹം ഒരു ഫ്രഞ്ച് പത്രം വായിക്കുന്നതിനിടയിൽ ഒരു ചർമ്മകുറിപ്പ് കണ്ടു 'മരണത്തിന്റെ വ്യാപാരി മരിച്ചു' എന്നായിരുന്നു അത്. എന്നാൽ വാർത്ത വായിച്ച അദ്ദേഹം ഞെട്ടി. അദ്ദേഹത്തിന്റെ സഹോദരന്റെ മരണം അദ്ദേഹത്തിന്റെ മരണമായി തെറ്റിദ്ധരിച്ചു പത്രാധിപർ കൊടുത്ത വാർത്തയായിരുന്നു അത്. തന്റെ മഹത്തായ കണ്ടു പിടുത്തമായി കണക്കാക്കിയിരുന്ന ഡയനാമിറ്റിന്റെ ഉപയോഗം മൂലം ലോകം എങ്ങനെ വിഷമിക്കുന്നു ലോകം എങ്ങനെ ഈ കണ്ടു പിടുത്തത്തെ കാണുന്നു എന്നതിന്റെ നേർകാഴ്ച്ചയായിരുന്നു ആ പത്രക്കുറിപ്പ്. ഈ സംഭവം അദ്ദഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി. മരണ ശേഷവും തന്നെ ലോകം ഇങ്ങനെ തന്നെ കാണാൻ പാടില്ല എന്നതിൽ നിന്നും വന്ന ആശയമാണ് നൊബേൽ സമ്മാനം.

അദ്ദേഹം മരിക്കുന്നതിന് മുൻപ് എഴുതിയ വിൽപത്രത്തിൽ തന്റെ സമ്പാദ്യത്തിന്റെ ആറ് ശതമാനം ബന്ധുക്കൾക്കും ബാക്കി 94 ശതമാനം നൊബേൽ സമ്മാനത്തിനുമാണ് മാറ്റി വച്ചത്. മൂലധനം സുരക്ഷിതമായ സെക്യൂരിറ്റികളാക്കി നിക്ഷേപിക്കാനും ഓരോ വർഷവും പ്രസ്തുത നിക്ഷേപത്തിന്റെ പലിശ സമ്മാനത്തുകയായി നൽകാനും ആയിരുന്നു നോബേലിന്റെ നിർദ്ദേശം. പലിശയായി ലഭിക്കുന്ന തുക അഞ്ചായി വിഭജിച്ചാണ് സമ്മാനം നൽകേണ്ടതെന്നായിരുന്നു നോബേലിന്റെ വിൽപ്പത്രത്തിൽ പറഞ്ഞിരുന്നത്. സ്വീഡിഷ് അക്കാദമി ഓഫ് സയൻസും, സ്റ്റോക് ഹോമിലെ കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടും, നോർവീജിയൻ പാർലിമെന്റ് തിരഞ്ഞെടുക്കുന്ന അഞ്ചംഗ സമിതിയും ആണ് സമ്മാന ജേതാവിനെ തിരഞ്ഞെടുക്കുക.

Next Story
Read More >>