ഇന്ന് വിനായക ചതുർത്ഥി . ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഒരുത്സവമാണ് വിനായക ചതുർഥി . ഉത്തരേന്തയിൽ ഇത് വലിയ ആഘോഷമാണെങ്കിൽ, കേരളത്തിൽ ഗണപതി ക്ഷേത്രങ്ങളിൽ മാത്രമാണു ഇതിനു പ്രാധ്യാന്യം. അത്തരമൊരു ഇടമാണു തളിയിലെ ചരിത്രപ്രാധാന്യമുള്ള ഗണപതിക്ഷേത്രം . ഇന്ന് രാത്രി 9 മണിക്കാണു ക്ഷേത്രത്തിനോട് ചേർന്നുള്ള കുളത്തിൽ പ്രധാന ചടങ്ങുകൾ നടക്കുക

തളിയിലെ വിനായക ചതുർത്ഥി

Published On: 2018-09-13T13:20:19+05:30
തളിയിലെ വിനായക ചതുർത്ഥി

കോഴിക്കോട് : ഇന്ത്യ ഇന്ന് വിനായക ചതുർത്ഥി ആഘോഷിക്കുന്നു. ഉത്തരേന്ത്യയിൽ ഇത് വലിയ ഉത്സവാണു എങ്കിൽ കേരളത്തിൽ ഗണപതി ക്ഷേത്രങ്ങളിൽ മാത്രമാണു ഇതിനു പ്രാധ്യാന്യം. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ദിവസത്തിൽ ആഘോഷിക്കപ്പെടുന്ന വിനായക ചതുർത്ഥിക്ക് ഗണേശചതുർത്ഥിയെന്നും വിളിപ്പേരുണ്ട്.വിനായക ചതുർത്ഥി മികച്ച രീതിയിൽ ആഘോഷിക്കുന്ന കേരളത്തിലെ ഇടങ്ങളിൽ ഒന്നാണു കോഴിക്കോട്ടെ തളി മഹാഗണപതി-ബാലസുബ്രഹ്മണ്യ ക്ഷേത്രംഇവിടെ ഇന്ന് രാവിലെ വിനായക വിഗ്രഹം വഹിച്ച് തളി-കണ്ടംകുളം-കല്ലായ് റോഡില്‍ എഴുന്നെള്ളിപ്പ് നടന്നു.

വൈകീട്ട് ദേവന്മാരുടെ പട്ടണ പ്രവേശനവും രാത്രി ഒമ്പതിനു തെപ്പരഥോത്സവവും നടക്കും. കോഴിക്കോട് തളി മഹാഗണപതി ശ്രീ ബാലസുബ്രമണ്യക്ഷേത്രത്തിന്റെ കുളത്തിൽ ഇന്ന് രാത്രി 9 മണിക്കാണു പ്രധാനചടങ്ങുകൾ നടക്കുക. ഇതേക്കുറിച്ച് പ്രദേശവാസിയും, പ്രകൃതി-let the mother nature heal you സ്ഥാപകനുമായ ധനേഷ് പറയുന്നു

തെപ്പരഥോത്സവം നടക്കുന്ന പരിസരത്തെ ഗണപതി അമ്പലത്തിന്റെ കുളം

കുഴൂര്‍ വിത്സണ്‍

കുഴൂര്‍ വിത്സണ്‍

കവി, ബ്ലോഗര്‍, ഗ്രന്ഥകാരന്‍, മാദ്ധ്യമപ്രവര്‍ത്തകന്‍ @ തത്സമയം ഓണ്‍ലൈന്‍


Top Stories
Share it
Top