രാവിലെ കാപ്പിയോ ചായയോ? കണ്‍ഫ്യൂഷന്‍ വേണ്ട- അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

ചായയും കാപ്പിയും ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന അറിവ് എല്ലാവര്‍ക്കുമുണ്ടാകും. എന്നാല്‍ ഇവയില്‍ രണ്ടിലും ഏതാണ് കൂടുതല്‍ ആരോഗ്യകരം എന്നറിയണോ.

രാവിലെ കാപ്പിയോ ചായയോ? കണ്‍ഫ്യൂഷന്‍ വേണ്ട- അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

രാവിലെ ഉറക്കമുണര്‍ന്നാല്‍ ഒരു കപ്പ് ചായയോ കാപ്പിയോ അത് നിര്‍ബന്ധമാണ് എല്ലാവര്‍ക്കും. ഉണര്‍ന്നെണീറ്റ ഉടന്‍ ഇതിലേതെങ്കിലുമൊന്നു ലഭിച്ചില്ലെങ്കില്‍ അന്നത്തെ ദിവസം തന്നെ പോയാതായുള്ള തോന്നലാണ് നമ്മളില്‍ പലര്‍ക്കും. എന്നാല്‍ രാവിലെ കുടിക്കുന്നതിന് കാപ്പിയാണോ ചായയാണോ ഏറ്റവും നല്ലതെന്ന് ചോദിച്ചാല്‍ ഓരോരുത്തരും പറയുക അവരവര്‍ക്ക് ഇഷ്ടമുള്ളതാവും. എന്നാല്‍ ഇത് പൊതുവായി പറയാന്‍ പറ്റാത്ത ഒരു കാര്യമാണ്. ചായയും കാപ്പിയും ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന അറിവ് എല്ലാവര്‍ക്കുമുണ്ടാകും. എന്നാല്‍ ഇവയില്‍ രണ്ടിലും ഏതാണ് കൂടുതല്‍ ആരോഗ്യകരം എന്നറിയണോ. കാപ്പിക്കും ചായക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. അതിനാല്‍ ആളുകളുടെ ആരോഗ്യ, ശാരീരികാവസ്ഥകളെ അടിസ്ഥാനപ്പെടുത്തി മാറുമെന്നതാണ് വാസ്തവം.

1. നെഞ്ചെരിച്ചില്‍ അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്ളവര്‍ കാപ്പിക്ക് പകരം രാവിലെ ചായ കുടിക്കുന്നതാണ് നല്ലത്. കാപ്പി കുടിക്കുന്നത് ഇത് വര്‍ദ്ധിക്കുന്നതിന് കാരണമാകും. എന്നാല്‍ തടി കുറക്കുന്നതിനായി ഡയറ്റ് ചെയ്യുന്നവര്‍ രാവിലെ കാപ്പി കുടിക്കുന്നതാണ് ഏറെ ഗുണം ചെയ്യുക. കാപ്പി ധാരാളമായി എനര്‍ജി നല്‍കും എന്നതാണ് ഇതിന് കാരണം.

2. ഡയബറ്റിസിനെ ചെറുക്കാന്‍ സഹായിക്കും എന്നത് കാപ്പി കുടിക്കുന്നതുകൊണ്ടുള്ള ഗുണമാണ്. അതിനാല്‍ ഡയബറ്റിസിനെ ചെറുക്കേണ്ടതായുള്ളവര്‍ക്ക് രാവിലെ കാപ്പി കുടിക്കാം. എന്നാല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും സ്ട്രോക്ക് പോലുള്ള ഹൃദ്രോഗങ്ങള്‍ തടുക്കുന്നതിന് കാപ്പിയേക്കാള്‍ ചായക്കാണ് കഴിയുക.

3. ചായയിലും കാപ്പിയിലും കഫീന്‍ അംശം അടങ്ങിയിട്ടുണ്ട്. എന്നാല്‍ ചായയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ അംശത്തേക്കാള്‍ മൂന്നിരട്ടി കഫീന്‍ കാപ്പിയില്‍ അടങ്ങിയിട്ടുണ്ട്. കഫീന്‍ അംശം ആരോഗ്യത്തിന് നല്ലതല്ല. കാപ്പിയേക്കാള്‍ ചായയാണ് ദഹിക്കാന്‍ എളുപ്പം.

4. ബ്രെസ്റ്റ്, ഒവേറിയന്‍ കാന്‍സറുകള്‍ ചെറുക്കാന്‍ ചായ നല്ലതാണ്. കാപ്പി കൂടുതല്‍ കുടിയ്ക്കുന്നത് തലവേദന, ഇന്‍സോംമ്‌നിയ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കും. കാപ്പി കൂടുതല്‍ കുടിച്ചാല്‍ കഫീന്‍ പോയ്‌സനിംഗ് എന്നൊരു പ്രശ്‌നവുമുണ്ടാകും. ഇത് ചിലപ്പോള്‍ അബോര്‍ഷന് വരെ വഴി വയ്ക്കുകയും ചെയ്യും.
5. വെറും വയറ്റിലെ കാപ്പികുടി ഹൃദയമിടിപ്പ് കൂടുക, ദഹനക്കുറവുണ്ടാകുക തുടങ്ങിയ അസ്വസ്ഥതകള്‍ക്കും വഴിവയ്ക്കുന്നു. ഡികോഫിനേറ്റഡ് കാപ്പിയാണെങ്കിലും അസിഡിറ്റി വര്‍ദ്ധിപ്പിക്കുകയെ ഉള്ളൂ. ഇത് അള്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നു.

6. ശരീരത്തിലെ ജലാംശം കുറയാന്‍ കാപ്പികുടി കാരണമാകുന്നു. രാവിലെയുള്ള മലശോധന സുഗമമാക്കാന്‍ വേണ്ടിയാണ് പലരും കാപ്പികുടിക്കുന്നത്. എന്നാല്‍ ഡീഹൈഡ്രേഷന്‍, അസിസിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ മലബന്ധത്തിന് കാരണമാകുന്നവയാണ്.

7.ഹൃദയാഘാതം, പക്ഷാഘാതം, ഇവയെല്ലാം വരുന്നതിന്റെ മുഖ്യ കാരണം കാപ്പിയാണ്. ഇതിനാല്‍ ആരോഗ്യപരമായ ജീവിതത്തിന് കാപ്പികുടി കുറയ്ക്കുന്നതാണ് നല്ലത്.

8. ചായയില്‍ നിരോക്സീകാരികളും ആന്റി ഇന്‍ഫ്ലമേറ്ററിയും നാഡികളെ സംരക്ഷിക്കുന്നതുമായ രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗം, അര്‍ബുദം, പ്രമേഹം മുതലായ രോഗങ്ങള്‍ വരാനുള്ള സാദ്ധ്യതയെ കുറയ്ക്കുന്നു. ദിവസവും ഒരു കപ്പ് ചായയെങ്കിലും കുടിക്കുന്നത് നേത്രരോഗമായ ഗ്ലൂക്കോമ വരാതെ തടയും എന്നാണ് പുതിയ നേത്രപഠനങ്ങള്‍ പറയുന്നത്. അതുകൊണ്ട് ചായ തന്നെയാണ് കൂടുതല്‍ ആരോഗ്യകരം. ചായയായാലും കാപ്പിയായാലും അളവ് കൂടുന്നത് അരോഗ്യത്തിന് ദോഷം ചെയ്യുമെന്ന കാര്യവും എല്ലാവരും ഓര്‍ക്കണം

Read More >>