നാളെ ലോക ഇഡ്ഡലി ദിനം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള പ്രഭാതഭക്ഷണം ഇഡ്ഡലി - ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട പ്രഭാതഭക്ഷണമാണ് ഇഡ്ഡലി. രാവിലെ ഏഴിനും 11:30നും ഇടയിലാണ് ഇഡ്ഡലി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. 2019 മാർച്ച് 10 നാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇഡ്ഡലി ഓർഡർ ലഭിച്ചത്.

നാളെ ലോക ഇഡ്ഡലി ദിനം

കൊച്ചി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള പ്രഭാതഭക്ഷണം ഇഡ്ഡലിയെന്ന് പ്രമുഖ ഓൺലൈൻ ഭക്ഷണദാതാക്കളായ ഊബർ ഈറ്റ്സ്. മാർച്ച് 30ലെ ലോക ഇഡ്ഡലി ദിനത്തിനു മുന്നോടിയായി ഊബർ ഈറ്റ്സ് പുറത്തുവിട്ട കണക്കുകളിലാണ് ആരോഗ്യദായകവും ഹൃദ്യവുമായ ഇഡ്ഡലിയെ കുറിച്ചുള്ള വിശേഷങ്ങൾ അവതരിപ്പിക്കുന്നത്.

ബംഗളൂരു, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ ഇഡ്ഡലി ഓർഡർ ചെയ്യുന്നതെന്നും പഠന റിപ്പോർട്ട് പറയുന്നു. ബംഗളൂരുവാണ് ഏറ്റവും കൂടുതൽ ഇഡ്ഡലി കഴിക്കുന്ന നഗരം. മുംബൈ, ചെന്നൈ, പൂനെ, ഹൈദരാബാദ് എന്നീ നഗരങ്ങൾ തൊട്ടുപിന്നിലുണ്ട്. ആഗോളതലത്തിൽ സാൻ ഫ്രാൻസിസ്‌കോ, ലണ്ടൻ, ന്യൂജേഴ്സി എന്നീ നഗരങ്ങൾ ഇഡ്ഡലി ഓർഡറിൽ മുന്നിൽ നിൽക്കുന്നു.

ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട പ്രഭാതഭക്ഷണമാണ് ഇഡ്ഡലി. രാവിലെ ഏഴിനും 11:30നും ഇടയിലാണ് ഇഡ്ഡലി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. 2019 മാർച്ച് 10 നാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇഡ്ഡലി ഓർഡർ ലഭിച്ചത്.


രാജ്യത്തുടനീളം ആരോഗ്യദായകവും ഹൃദ്യവുമായ ഭക്ഷണമായി ഇഡ്ഡലി അറിയപ്പെടുന്നു. കൂടുതൽ ഇന്ത്യക്കാരും ചൂടൻ ഇഡ്ഡലിയോടൊപ്പം ചട്നി, സാമ്പാർ, ചമ്മന്തിപ്പൊടി എന്നിവ അധികമായി ഓർഡർ ചെയ്യുന്നവരാണെന്നും ഊബർ ഈറ്റ്സ് ഓർഡർ വിശകലനത്തിൽ കണ്ടെത്തി. ചായയോടൊപ്പം സമോസ എന്ന പോലെ ഇഡ്ഡലിയോടൊപ്പം പ്രിയം ഫ്രെഷ് ലൈം സോഡയാണ്. മസാല ലെസിയും ജൽ ജീരയും ഒട്ടും പിന്നിലല്ല.

ഓരോ നഗരങ്ങളിലെയും ഇഡ്ഡലി ഓർഡറുകളുടെ വകഭേദങ്ങൾ: ബംഗളൂരു-തട്ട് ഇഡ്ഡലി, ഡൽഹി, ചണ്ഡിഗഢ്-വെജ് ഇഡ്ഡലി, ചെന്നൈ-റൈസ് ഇഡ്ഡലി, ഹൈദരാബാദ്-മസാല ഫ്രൈഡ് ഇഡ്ഡലി, കൊച്ചി-ഇഡ്ഡലി പെപ്പർ ഫ്രൈ, കൊൽക്കത്ത-ഫിംഗർ ഫ്രൈഡ് ഇഡ്ഡലി, മുംബൈ-വെജ് മസാല ഇഡ്ഡലി.

പല നഗരങ്ങളിലും പരമ്പരാഗത രീതികളിൽ നിന്നും വ്യത്യസ്തമായ കൂട്ടുകളുമുണ്ട്. ചിക്കൻ ഫ്രൈ ഇഡ്ഡലി മുതൽ ഫ്രെഞ്ച് ഫ്രൈ ഇഡ്ഡലിവരെ ഇതിൽപ്പെടുന്നു.

ചില നഗരങ്ങളിലെ നൂതനമായ കോമ്പിനേഷനുകൾ: കോയമ്പത്തൂർ-ചിക്കൻ ഫ്രൈ ഇഡ്ഡലി, തിരുച്ചിറപ്പള്ളി-ഇഡ്ഡലി മഞ്ചൂറിയൻ, നാഗ്പൂർ-ചോക്കലേറ്റ് ഇഡ്ഡലി, മധുരൈ-മഷ്റൂം ഫ്രൈ ഇഡ്ഡലി, കൊൽക്കത്ത-ഫിംഗർ ഫ്രൈ ഇഡ്ഡലി, പൂനെ- ഫ്രഞ്ച് ഫ്രൈ ഇഡ്ഡലി. ആറു മാസത്തെ ഓർഡറുകളാണ് പഠനവിധേയമാക്കിയത്.

Read More >>