ദിവസത്തിൽ ആറു നേരം വെള്ളം കുടിക്കൂ... ആരോഗ്യം നിങ്ങളെ തേടിവരും

ആരോഗ്യത്തോടെയിരിക്കാൻ, ദിവസവും 2 ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. അതേസമയം ഏതെല്ലാം ഘട്ടങ്ങളിലാണ് വെള്ളം കുടിക്കേണ്ടത് എന്നതും വളരെ പ്രധാനമാണ്.

ദിവസത്തിൽ ആറു നേരം വെള്ളം കുടിക്കൂ... ആരോഗ്യം നിങ്ങളെ തേടിവരും

മനുഷ്യശരീരത്തിന്റെ 60 ശതമാനവും വെള്ളത്തിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്, അതിനാൽ നമ്മുടെ നിലനിൽപ്പിന് തന്നെ അത്യന്താപേക്ഷിതമാണ് വെള്ളം. ശരീരത്തിന് വേണ്ടുവോളം ഓക്‌സിജൻ ലഭ്യമാക്കുന്നു. ശരീര താപനിലയെ നിയന്ത്രിക്കുന്നു ദഹനത്തെ സഹായിക്കുന്നു ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നു തുടങ്ങി അനേകം ഗുണങ്ങളുണ്ട് വെള്ളത്തിന്. ആരോഗ്യത്തോടെയിരിക്കാൻ, ദിവസവും 2 ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. അതേസമയം ഏതെല്ലാം ഘട്ടങ്ങളിലാണ് വെള്ളം കുടിക്കേണ്ടത് എന്നതും വളരെ പ്രധാനമാണ്.

വെള്ളം കുടിക്കേണ്ടതെപ്പോഴെല്ലാം

1. രാവിലെ എഴുന്നേൽക്കുമ്പോൾ

ഓരോ ദിവസവും ഒരു ഗ്ലാസ് വെള്ളത്തിൽ നിന്ന് ആരംഭിക്കുക. ഇത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കംചെയ്യാൻ സഹായിക്കുകയും ദിവസം മുഴുവൻ നിങ്ങളെ ഊർജ്ജസ്വലമാക്കുകയും ചെയ്യും. പച്ച വെള്ളമോ അല്ലെങ്കിൽ ചെറുചൂടുള്ള വെള്ളമോ കുടിക്കാം, പക്ഷേ രാവിലെ തണുത്ത വെള്ളം ഒഴിക്കുന്നത് ഒഴിവാക്കുക.

2. ഭക്ഷണത്തിന് മുമ്പ്

ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് വഴി അമിതമായി കഴിക്കുന്നത് തടയുന്നു. ഭക്ഷണ സമയത്തിന് 30 മിനിറ്റ് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് രുചി മുകുളങ്ങളെ ഉണർത്തുകയും ആമാശയത്തെ മോയ്‌സ്ചറൈസ് ചെയ്യുകയും ചെയ്യും.

3. വിശക്കുമ്പോൾ

ചിലപ്പോൾ ദാഹം തോന്നുമ്പോഴും അത് വിശപ്പായി തെറ്റിദ്ധരിച്ചേക്കാം. അതിനാൽ, ഭക്ഷണ സമയങ്ങൾക്കിടയിൽ വിശക്കുന്നുണ്ടെങ്കിൽ നിർജ്ജലീകരണമാണോ എന്നറിയാൻ ഒരു ഗ്ലാസ് വെള്ളം കുടിക്കുക.

4. വ്യായാമത്തിന് മുമ്പും ശേഷവും

നിർജ്ജലീകരണം ഒഴിവാക്കാൻ നിങ്ങളുടെ വ്യായാമത്തിന് മുമ്പും ശേഷവും 2-3 ഗ്ലാസ് വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്. ശരീരത്തിലെ ദ്രാവക ബാലൻസ് നിലനിർത്താനും ഇത് സഹായിക്കും. എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ അമിതമായി വെള്ളം കുടിക്കരുത്,അത് വയറുവേദനയ്ക്ക് കാരണമായേക്കാം

5. രോഗാവസ്ഥയില്‍

രോഗിയായിരിക്കുമ്പോള്‍ വെള്ളം കുടി വർദ്ധിപ്പിക്കുക. ഇത് ശരീരത്തിലെ ജലാംശം മാത്രമല്ല വിഷവസ്തുക്കളെ നീക്കംചെയ്യുകയും വേഗത്തിൽ സുഖം പ്രാപിക്കാൻ സഹായിക്കുകയും ചെയ്യും.

6. ക്ഷീണിതരായിരിക്കുമ്പോൾ

ക്ഷീണം തോന്നുമ്പോള്‍ വിശ്രമിക്കാൻ സമയമില്ലെങ്കിൽ ഒരു ഗ്ലാസ് വെള്ളം കുടിക്കുക. നിർജ്ജലീകരണത്തിന്റെ അടയാളമാണ് ക്ഷീണം. കുറച്ചുനേരം കിടക്കുന്നതിനേക്കാള്‍ തലച്ചോറിന് ഉത്തേജനം നൽകുക ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതായിരിക്കും

Read More >>