താരമായി തന്തൂരിച്ചായ

കളിമണ്ണിൽ നിർമ്മിച്ച കുല്ലാർസ് എന്ന് പേരുള്ള കപ്പിലാണ് തന്തൂരി ചായ തയ്യാറാക്കുക. കപ്പ് ചൂളയിലിട്ട് ചൂടാക്കും. ചുട്ടുപൊള്ളുന്ന കപ്പ് ഇരുമ്പുകൊണ്ട് എടുത്ത് പുറത്ത് വെക്കുകയും തയ്യാറാക്കി വച്ചിരിക്കുന്ന ചായ കപ്പിലേക്ക് ഒഴിക്കുകയും ചെയ്യും. ഇതോടെ തന്തൂരിച്ചായ തയ്യാറാകും. ഈ ചായ ചൂടുകുറഞ്ഞ മറ്റൊരു പാത്രത്തിലാക്കിയാണ് ആവശ്യക്കാർക്ക് കൊടുക്കുക.

താരമായി തന്തൂരിച്ചായ

തന്തൂരി ചായയാണ് ഇപ്പോള്‍ താരം. തന്തൂരി ചിക്കനും, റൊട്ടിയുമെല്ലാം ഇരു കയ്യും നീട്ടി സ്വീകരിച്ച മലയാളി തന്തൂരി ചായയേയും സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ കടകളിൽ തന്തൂരിച്ചായ എത്തി തുടങ്ങുന്നതേയുള്ളു. പൂനെയില്‍ തന്തൂരി ചായ വിറ്റ് കാശുണ്ടാക്കുന്നത് രണ്ട് എൻജിനിയറിങ്ങ് വിദ്യാർത്ഥികളാണ്. ലോണിഖണ്ഡിലാണ് ഇവരുടെയും ചായക്കട. 10 രൂപയാണ് തന്തൂരി ചായക്ക് വില. ദിവസ വരുമാനം 4000 മുതൽ 5000 രൂപവരെ.


വിശാൽ പവലെന്ന ചെറുപ്പക്കാരൻ ഭോപ്പാലിൽ വച്ചാണ് തന്തൂരി ചായ ആദ്യമായി രുചിക്കുന്നത്. രുചിയിൽ പുതുമ തോന്നിയ പവാൽ എന്താണ് ഇതിന്റെ പേരെന്ന് ചോദിച്ചു. തന്തൂരി ചായയെന്നായിരുന്നു കടക്കാരന്റെ മറുപടി. എല്ലാവരും ചായയുടെ രുചി നുകരുമ്പോൾ പവാൽ ചിന്തിച്ചത് ബിസിനസിനെ കുറിച്ചായിരുന്നു. തിരിച്ചെത്തി തന്റെ സുഹൃത്ത് ചന്ദ്രകാന്ത് ശിങ്കാരെ സഹായത്തോടെ തന്തൂരിച്ചായയെ കുറിച്ച് കൂടുതൽ മനസിലാക്കി. തുടർന്ന് രണ്ടുപേരും ചേർന്ന് നടത്തിയ ചില രുചി പരീക്ഷണങ്ങൾ കൂടി വിജയിച്ചതോടെ വിൽപ്പനക്ക് തയ്യാറായി. വീടിന്റെ അടുത്തു തന്നെ കുറഞ്ഞ ചെലവിൽ കെട്ടിയുണ്ടാക്കിയ താൽക്കാലിക കടയിൽ പരീക്ഷണാടിസ്ഥാനത്തിൽ വിൽപ്പന തുടങ്ങി. ആദ്യദിവസം തന്നെ മികച്ച കച്ചവടം നടന്നതോടെ ഇവർ കൂടുതൽ ശ്രദ്ധയും വ്യത്യസ്ത രുചികളും അവതരിപ്പിക്കുകയായിരുന്നു.

കളിമണ്ണിൽ നിർമ്മിച്ച കുല്ലാർസ് എന്ന് പേരുള്ള കപ്പിലാണ് തന്തൂരി ചായ തയ്യാറാക്കുക. കപ്പ് ചൂളയിലിട്ട് ചൂടാക്കും. ചുട്ടുപൊള്ളുന്ന കപ്പ് ഇരുമ്പുകൊണ്ട് എടുത്ത് പുറത്ത് വെക്കുകയും തയ്യാറാക്കി വച്ചിരിക്കുന്ന ചായ കപ്പിലേക്ക് ഒഴിക്കുകയും ചെയ്യും. ഇതോടെ തന്തൂരിച്ചായ തയ്യാറാകും. ഈ ചായ ചൂടുകുറഞ്ഞ മറ്റൊരു പാത്രത്തിലാക്കിയാണ് ആവശ്യക്കാർക്ക് കൊടുക്കുക.

ചായക്കട ക്ലിക്കായതോടെ 175000 രൂപ വീട്ടുകാർ കടം വാങ്ങി നൽകി. ഈ പണം കൊണ്ട് ചായക്കട വികസിപ്പിച്ചു. ഇതോടെ പെട്ടിക്കടയിൽ നിന്നും കുറച്ചുകൂടി സൗകര്യങ്ങളുള്ള കടിയിലേക്ക് വിൽപ്പന മാറ്റി. ദിവസം 400 മുതൽ 500 വരെ ആളുകൾ ചായകുടിക്കാൻ എത്തുന്നുണ്ട്. 3000 മുതൽ 4000 രൂപവരെ വരുന്നുണ്ടെന്നും പവാൽ പറയുന്നു. 21 വയസുള്ള സുഹൃത്തുക്കൾ ഇപ്പോൾ മാസവരുമാനം 18000 രൂപയാണ്. നല്ല കാഴ്ച്ചപ്പാടും മനസുമുണ്ടെങ്കിൽ കച്ചവടത്തിൽ വിജയം കണ്ടെത്താമെന്നതിന്റെ തെളിവായി മാറുകയാണ് ചെറുപ്പക്കാർ.

Read More >>