തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍

അസറ്റ് ഡിലൈറ്റ് ഹെഡ് അഞ്ജു വേണുഗോപാലിന്റെ നേതൃത്വത്തില്‍ അസറ്റ് ഹോംസിലെ വനിതാസ്റ്റാഫംഗങ്ങളാണ് മെഷീന്‍ സ്‌കൂളിന് കൈമാറാനെത്തിയത്.

തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍

കൊച്ചി: വനിതാദിനം പ്രമാണിച്ച് പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസിലെ വനിതാ സ്റ്റാഫ് കൂട്ടായ്മ തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് ഹൈസ്‌ക്കൂളിന് സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍ സംഭാവന നല്‍കി. മെഷിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പെഴ്‌സണ്‍ ചന്ദ്രികാ ദേവി നിര്‍വഹിച്ചു. അസറ്റ് ഡിലൈറ്റ് ഹെഡ് അഞ്ജു വേണുഗോപാലിന്റെ നേതൃത്വത്തില്‍ അസറ്റ് ഹോംസിലെ വനിതാസ്റ്റാഫംഗങ്ങളാണ് മെഷീന്‍ സ്‌കൂളിന് കൈമാറാനെത്തിയത്. ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആരിഫ എ.യും പങ്കെടുത്തു.

Read More >>