സൗരവ് ഗാംഗുലിയുടെ പേരിലും ബിയറുണ്ട്; ആഗോള ബിയര്‍ ദിനത്തില്‍ നിങ്ങളറിയേണ്ട 12 കാര്യങ്ങള്‍

ഓഗസ്റ്റ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച ബിയര്‍പ്രേമികളുടെ ദിനമാണ്.

സൗരവ് ഗാംഗുലിയുടെ പേരിലും ബിയറുണ്ട്; ആഗോള ബിയര്‍ ദിനത്തില്‍ നിങ്ങളറിയേണ്ട 12 കാര്യങ്ങള്‍

സൗരവ് ഗാംഗുലിയുടെ പേരിലും ബിയറുണ്ട്; ആഗോള ബിയര്‍ ദിനത്തില്‍ നിങ്ങളറിയേണ്ട 12 കാര്യങ്ങള്‍

ഓഗസ്റ്റ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച ബിയര്‍പ്രേമികളുടെ ദിനമാണ്. അതായത് അന്താരാഷ്ട്ര ബിയര്‍ ദിനം. അന്നേ ദിവസം എല്ലാവരും ഒരുമിച്ച് ബിയര്‍ നുണയുകയും പരസ്പരം ആഘോഷിക്കുകയും ചെയ്യുന്നു. ബിയറിനെ ഒരു ലഹരിപദാര്‍ത്ഥമായി കാണുന്നുവെങ്കിലും അതിനെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത ചില കാര്യങ്ങളുണ്ട്. അതിതാ...

1. ചെക്ക് റിപ്പബ്ലിക് ആണ് ലോകത്തിലെ ബിയര്‍ തലസ്ഥാനം എന്നറിയപ്പെടുന്നത്. ചെക്ക് റിപ്പബ്ലിക്കിന്റെ ആളോഹരി ബിയര്‍ ഉപഭോഗം വര്‍ഷത്തില്‍ 151 ലിറ്ററോളമാണ്.

2. ആരാധകര്‍ ആവേശത്തോടെ ദാദ എന്നു വിളിക്കുന്ന ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ പേരില്‍ ആസ്ട്രേലിയയില്‍ ഒരു ബിയറുണ്ട്. ഗാംഗുലിക്ക് ട്രിബ്യൂട്ടായണത്രെ ഈ ബിയര്‍.

3.വെള്ളവും ചായയും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പടുന്ന പാനീയമാണ് ബിയര്‍. ശരീരത്തിന് ആവശ്യമായ പലതും ബിയറില്‍ അടങ്ങിയിട്ടുണ്ട്. ബിയറിലുള്ള ഉയര്‍ന്ന അളവിലുള്ള സിലിക്കണ്‍ ശരീരത്തില്‍ കാത്സ്യത്തിന്റേയും ധാതുക്കളുടെയും വര്‍ദ്ധവിന് കാരണമാകുന്നു. ഇത് എല്ലുകള്‍ക്ക് ആവശ്യമാണ്.

5. ലോകത്തിലെ ഏറ്റവും വില കൂടിയ ബിയറായി അറിയപ്പെടുന്നത് സപ്പഓഗസ്റ്റ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച ബിയര്‍പ്രേമികളുടെ ദിനമാണ്.

റോസ് സ്പേസ് ബര്‍ലെ ആണ്. 110 ഡോളറാണ് ഇതിന്റെ വില. അതായത് 7657 ഇന്ത്യന്‍ രൂപ.

6.ഒഴിഞ്ഞ ബിയര്‍ ഗ്ലാസിനോടുള്ള പേടിയാണ് സെനോസിലിക്കാഫോബിയ.7.നമ്മുടെ നാട്ടില്‍ കിട്ടുന്ന ബിയറിന് വീര്യം കുറവാണെങ്കിലും ലോകത്തെ ഏറ്റവും വീര്യമുള്ള ബിയറില്‍ 67.5 ശതമാനമാണ് ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നത്. സ്നേക് വെനം എന്നാണിതിന്റെ പേര്.

8.അയര്‍ലന്റിലെ പട്ടിണിയുടെ പേരില്‍ രണ്ട് ഓസ്ട്രേലിയന്‍ മദ്യനിര്‍മ്മാണ കമ്പനികള്‍ ഐറിഷ് ഗ്രേറ്റ് ഹംഗര്‍ എന്ന പേരില്‍ ബിയര്‍ തുടങ്ങിയിരുന്നു. സെന്റ് പാട്രിക്സ് ഡേയുടെ ഭാഗമായി ഇറക്കിയ ഫമൈന്‍ ആന്‍ഡ് ജി ക്രൗണ്‍ ബിയറില്‍ പട്ടിണി കിടന്നു ക്ഷീണതരായ ഒരു അമ്മയുടേയും കുഞ്ഞിന്റേയും ചിത്രമായിരുന്നു പ്രിന്റ് ചെയ്തത്. തുടര്‍ന്ന് കമ്പനി മാപ്പു പറഞ്ഞു.

9.ബിയര്‍ ഒരു ആല്‍ക്കഹോളിക് പാനീയമായി 2013 വരെ റഷ്യയില്‍ കണക്കാക്കിയിരുന്നില്ല.

10. പുരാതന ഈജിപ്തിലുള്ളവര്‍ പിരമിഡ് നിര്‍മ്മാണത്തിനിടെ ബിയര്‍ കഴിച്ചിരുന്നു. അതും ദിവസവും ഏതാണ്ട് 4 ലിറ്റര്‍ ബിയര്‍ വീതം.

11. ജര്‍മ്മനിയില്‍ ഫാക്ടറി തൊഴിലാളികള്‍ക്ക് ജോലിസമയത്ത് ഉന്മേഷത്തിനായി മദ്യരഹിത ബിയര്‍ കുടിക്കാന്‍ അനുവാദമുണ്ട്.

12. പുരാതന ബാബിലോണിയയിലുള്ളവര്‍ ബിയര്‍ നിര്‍മാണം വളരെ പ്രാധാന്യമുള്ള ഒന്നാണ്്. ബിയര്‍ ഉണ്ടാക്കിയത് ശരിയായില്ലെങ്കില്‍ ഉണ്ടാക്കിയ ആളെ ബിയറില്‍ മുക്കുന്ന രീതി ബാബിലോണിയയില്‍ നിലവിലുണ്ടായിരുന്നു.

Read More >>