കൊറോണ വൈറസ്: ഭീതി വേണ്ട, നാം അറിയേണ്ട കാര്യങ്ങൾ

രോഗലക്ഷണങ്ങൾക്കനുസരിച്ച് രോഗ തീവ്രത കുറയ്ക്കുന്നതിനുള്ള സഹായക ചികിത്സയാണ് നൽകുന്നത്.

കൊറോണ വൈറസ്: ഭീതി വേണ്ട, നാം അറിയേണ്ട കാര്യങ്ങൾ

എന്താണ് കൊറോണ വൈറസ് രോഗബാധ?

ആർ.എൻ.എ വിഭാഗത്തിൽപെടുന്ന കൊറോണ വൈറസ് മൂലമുണ്ടാകുന്ന പകർച്ച വ്യാധിയാണ് കൊറോണ വൈറസ് രോഗം.

രോഗ ലക്ഷണങ്ങൾ?

പനി, കടുത്ത ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസതടസം, അസാധാരണമായ ക്ഷീണം എന്നിവയാണ് പ്രധാന പ്രാഥമിക രോഗ ലക്ഷണങ്ങൾ.

രോഗം പകരുന്നവിധം?

ഇത് ഒരു വായുജന്യ രോഗമാണ്. രോഗബാധയുള്ളവരിൽ നിന്നും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ചിതറിതെറിക്കുന്ന ഉമിനീർ കണങ്ങൾ വഴിയോ സ്രവങ്ങൾ വഴിയോ രോഗം പകരാം.

രോഗ സാദ്ധ്യത കൂടുതലുള്ളവർ ആരെല്ലാം

രോഗബാധിതരുമായോ പക്ഷിമൃഗാദികളുമായോ അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് രോഗം പിടിപെടാൻ സാദ്ധ്യത ഏറെയാണ്.

രോഗ നിർണയം എങ്ങനെ?

രോഗലക്ഷണങ്ങൾ ഉള്ളവരുടെ തൊണ്ടയിൽ നിന്നുള്ള സ്രവം, മൂത്രം, രക്തം, കഫം എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിൽ RRT PCR, NAAT ടെസ്റ്റ് നടത്തിയാണ് രോഗ നിർണയം നടത്തുന്നത്.

ആരൊക്കെയാണ് പരിശോധിക്കേണ്ടത്?

കൊറോണ രോഗബാധയുള്ള രാജ്യങ്ങളിൽ നിന്നും എത്തിയവരിൽ രോഗ ലക്ഷണങ്ങൾ ഉള്ളവരാണ് പരിശോധനയ്ക്ക് വിധേയരാകേണ്ടത്. രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിലും ജില്ലയിൽ എത്തിയയുടൻ നിർബന്ധമായും ആരോഗ്യ കേന്ദ്രങ്ങളിൽ വിവരം അറിയിക്കേണ്ടതും 28 ദിവസം പൊതുജന സമ്പർക്കമില്ലാതെ വീടുകളിൽ കഴിയേണ്ടതുമാണ്.

രോഗത്തിനുള്ള ചികിത്സ?

രോഗലക്ഷണങ്ങൾക്കനുസരിച്ച് രോഗ തീവ്രത കുറയ്ക്കുന്നതിനുള്ള സഹായക ചികിത്സയാണ് നൽകുന്നത്.

മുൻ കരുതലുകൾ എന്തെല്ലാം?

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുവാല ഉപയോഗിച്ച് വായും മൂക്കും മൂടുക, കൈകൾ 20 സെക്കൻഡ് സോപ്പും വെള്ളവും ഉപയോഗിച്ച് ഇടക്കിടക്ക് കഴുകുക, രോഗലക്ഷണമുള്ളവർ മാസ്‌ക് ഉപയോഗിക്കുക, രോഗബാധിത രാജ്യങ്ങളിൽ നിന്നും വന്നവരും രോഗലക്ഷണങ്ങൾ ഉള്ളവരും പൊതുജന സമ്പർക്കം ഒഴിവാക്കുക

രോഗബാധിത രാജ്യങ്ങളിലേയ്ക്കുള്ള യാത്ര ഒഴിവാക്കുക, മത്സ്യമാംസാദികൾ നന്നായി പാകം ചെയ്ത് ഉപയോഗിക്കുക.

കൂടുതൽ അറിയാൻ ബന്ധപ്പെടാം...

ജില്ലാ കൊറോണ നിയന്ത്രണസൈൽ. ഫോൺ- 0495 2371471, ദിശ - 04712552056

(വിവരങ്ങൾക്ക് കടപ്പാട്: ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) കോഴിക്കോട്)

Read More >>