തടി കുറയ്ക്കണോ? ഈ 10 കാര്യങ്ങൾ ചെയ്താൽ മതി

ജങ്ക് ഫുഡ്, വ്യായാമ കുറവ്, മണിക്കൂറുകളോളം ഇരുന്നുള്ള ഓഫീസ് വർക്കുകൾ എല്ലാം നമ്മളെ അമിതവണ്ണത്തിലേക്കും മറ്റു ശാരീരിക പ്രശ്‌നങ്ങളിലേക്കും നയിക്കും

തടി കുറയ്ക്കണോ? ഈ 10 കാര്യങ്ങൾ ചെയ്താൽ മതി


തിരക്കു പിടിച്ച ജീവിതത്തിൽ പൊതുവെ ആർക്കും നമ്മുടെ ശരീരത്തെയും ആരോഗ്യത്തെയും ശ്രദ്ധിക്കാൻ സമയം കിട്ടിയെന്നു വരില്ല. ജങ്ക് ഫുഡ്, വ്യായാമ കുറവ്, മണിക്കൂറുകളോളം ഇരുന്നുള്ള ഓഫീസ് വർക്കുകൾ എല്ലാം നമ്മളെ അമിതവണ്ണത്തിലേക്കും മറ്റു ശാരീരിക പ്രശ്‌നങ്ങളിലേക്കും നയിക്കും. ചാടിയ വയറും അമിത വണ്ണവും ഇന്ന് പലർക്കും ഒരു തലവേദനയാണ്. ചിലരെങ്കിലും തടി കൂട്ടാൻ ശ്രമിക്കുമ്പോഴും ഭൂരിഭാഗം പേരും തടി കുറയ്ക്കാൻ ഇഷ്ടപ്പെടുന്നവരാണ്. തടി കുറയ്ക്കാൻ മണിക്കൂറുകളോളം വർക്ക് ഔട്ട് ചെയ്ത് കഷ്ടപ്പെടുന്നവരും നമുക്ക് ചുറ്റിലും ഉണ്ട്. ജിമ്മിലൊക്കെ പോയ് വർക്ക് ഔട്ട് ചെയ്യാൻ സമയം കിട്ടാത്തവർ ഈ 10 കാര്യങ്ങൾ ചെയ്താൽ തീർച്ചയായും നിങ്ങൾക്കും അമിതവണ്ണത്തിന്റെ ഭാരം കുറയ്ക്കാം

1. എന്നും പ്രഭാതം ഭക്ഷണം കഴിക്കുക

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് കലോറി കുറയ്ക്കാൻ സഹായിക്കുമെന്നാണ് നമ്മളിൽ പലരും കരുതുന്നത്. പക്ഷെ സത്യം അതല്ല. ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിച്ചില്ലെങ്കിൽ ആ ദിവസം മുഴുവൻ ഭക്ഷണം കഴിക്കാനുള്ള പ്രവണത കൂടിവരുന്നു. ഇത് ആരോഗ്യസംബന്ധമായ പല പ്രശ്‌നങ്ങളിലേക്കും നമ്മളെ കൊണ്ടുചെന്നെത്തിക്കുന്നു. അതിനാൽ ശരീരഭാരം കുറയ്ക്കാൻ നല്ലൊരു വഴി പതിവായി പ്രഭാത ഭക്ഷണം കഴിക്കുക എന്നതാണ്.

2. രാത്രി സമയങ്ങളിൽ സ്‌നാക്‌സുകൾ കഴിക്കുന്നത് ഒഴിവാക്കുക

ശരീരത്തിലെ അധിക കലോറികൾ ഒഴിവാക്കാനുള്ള എളുപ്പ മാർഗ്ഗമാണ് രാത്രിയിലെ ലഘുഭക്ഷണവും സ്‌നാക്‌സുകളും മറ്റും ഉപേക്ഷിക്കുകയെന്നത്.

3. കോളകൾക്കും സോഡകൾക്കും പകരം ധാരാളം വെള്ളം കുടിക്കുക

അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും നിങ്ങൾ കുടിക്കുന്ന വെള്ളത്തിൽ പോലും അതീവ ശ്രദ്ധാലുവായിരിക്കണം. സോഡകളിലും മറ്റ് മധുര പാനീയങ്ങളിലും അമിതമായി കലോറികൾ അടങ്ങിയിധുള്ളതിനാൽ അവയ്ക്കു പകരം ശുദ്ധമായ വെള്ളവും കൊഴുപ്പ് കുറഞ്ഞ പാലും ജ്യൂസുകളും ഉപയോഗിക്കാം.

4. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുകപഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് നിങ്ങളുടെ ഭക്ഷണത്തെ സന്തുലിതമാക്കാൻ സഹായിക്കും. പച്ചക്കറികൾ സാലഡ് അല്ലെങ്കിൽ സൂപ്പുകൾ ആക്കി ഉച്ചഭക്ഷണത്തിലോ അത്താഴത്താലോ ഉൾപ്പെടുത്തുക.

5. ധാന്യങ്ങൾ കഴിക്കുക

നാരുകളടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിരെ ഫൈബറിന്റെ അളവ് കൂട്ടാൻ സഹായിക്കും.

6. ആരോഗ്യകരമായ അന്തരീക്ഷം ഉണ്ടാക്കുക

നല്ല ഭക്ഷണ കഴിക്കാൻ ആഗ്രഹിക്കുന്നവർ ആരോഗ്യകരമായ അന്തരീക്ഷം ഉണ്ടാക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങളുടെ ആരോഗ്യത്തിനും ശരീരത്തിനും മികച്ചതെന്ന് കരുതുന്ന റസേ്റ്റാറന്റുകളും മറ്റും തിരഞ്ഞെടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം.

7. പലപ്പോഴും അളവിൽകൂടുതൽ കഴിക്കുന്നവരാണ് നമ്മളിൽ പലരും. ഇത് അമിത കലോറി ശരീരത്തിൽ ഉല്പാദിപ്പിക്കാൻ കാരണം ആകുന്നു. അതിനാൽ

അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനുള്ള ഒരു മാർഗ്ഗം ചെറിയ പാത്രങ്ങൾ, പ്ലേറ്റുകൾ, കപ്പുകൾ എന്നിവ ഉപയോഗിച്ച് ഢഅവയുടെ അളവിനനിസരിച്ച ഭക്ഷണം കഴിക്കുക എന്നതാണ്.

8. നടത്തം ശീലമാക്കുകഅമിതവണ്ണം കുറയ്ക്കാൻ നിങ്ങൾ ചെയ്യേണ്ടത് സ്‌റ്റെപ്പുകൾ (പടികൾ) കയറുകയും നടക്കുകയും ചെയ്യണം. അതിനാൽ എലിവേറ്ററുകൾക്ക് പകരം പടികൾ കയറുകയും, ഫോണിൽ സംസാരിക്കുമ്പോൾ നടക്കുകയും ചെയ്യാം. ഇതൊരു സാധാരണ കാര്യങ്ങൾ ആണെങ്കിൽ കൂടി ഇത് ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിന് നല്ല രീതിയിൽ സ്വാധീനം ചെലുത്തും

9. ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക

ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കാനും ശ്രദ്ധതിരിക്കുന്നതിനും പ്രേരിപ്പിക്കും. അതിനാൽ ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.

10 ശരിയായ ഉറക്കം

ശരിയായ ഉറക്കം നിങ്ങളെ നല്ല ഭക്ഷണങ്ങൾ കഴിക്കാൻ പ്രേരിപ്പിക്കും. കൂടാതെ അതിത ക്ഷീണവും സമ്മർദ്ദവും കുറയ്ക്കാൻ ശരിയായ ഉറക്കം നിങ്ങളെ സഹായിക്കും

Read More >>