പ്രണയവും രക്തസമ്മർദ്ദവും തമ്മിൽ എന്ത്?

പ്രണയിക്കുന്ന 102 പേരിൽ മൂന്നു ഘട്ടങ്ങളായാണ് പരീക്ഷണം നടത്തിയത്. ആദ്യ ഘട്ടം ഒരു മുറിയിൽ നിശ്ചിത സമയം ശാന്തമായി ഇരിക്കുകയായിരുന്നു.

പ്രണയവും   രക്തസമ്മർദ്ദവും   തമ്മിൽ എന്ത്?

പ്രണയവും രക്തസമ്മർദ്ദവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ട് എന്നാണ് പുതിയ പഠനം. പ്രണയിക്കുന്ന വ്യക്തിയുടെ സാമിപ്യമോ ചിന്തകളോ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനു സഹായിക്കുമെന്ന് അരിസോണ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ പറയുന്നു. മാനസിക സമ്മർദ്ദമുള്ള സാഹചര്യങ്ങളിൽ പ്രണയിക്കുന്ന വ്യക്തിയുടെ അടുത്തിരിക്കുന്നതും അവരെക്കുറിച്ച് ചിന്തിക്കുന്നതും രക്തസമ്മർദ്ദം സാധാരണ ഗതിയാക്കുമെന്ന് സൈക്കോഫിസിയോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

പ്രണയിക്കുന്ന 102 പേരിൽ മൂന്നു ഘട്ടങ്ങളായാണ് പരീക്ഷണം നടത്തിയത്. ആദ്യ ഘട്ടം ഒരു മുറിയിൽ നിശ്ചിത സമയം ശാന്തമായി ഇരിക്കുകയായിരുന്നു. രണ്ടാമത്തെ ഘട്ടത്തിൽ 38-40 ഡിഗ്രി ഫാരൻഹീറ്റ് വെള്ളത്തിൽ കാൽ മുക്കിവയ്ക്കുകയായിരുന്നു. മൂന്നാമത്തെ ഘട്ടത്തിലാണ് തണുത്ത വെള്ളത്തിൽ കാൽ മുക്കിവച്ചശേഷം പ്രണയിക്കുന്ന വ്യക്തിയെക്കുറിച്ച് ചിന്തിക്കാൻ ആവശ്യപ്പെട്ടത്.

ഓരോ ഘട്ടം കഴിയും തോറും ഇവരുടെ രക്തസമ്മർദ്ദം, ഹൃദയമിടിപ്പ്, ശരീരത്തിന്റെ ഊഷ്മാവ് തുടങ്ങിയവ പരിശോധിച്ചു. കടുത്ത തണുപ്പുള്ള വെള്ളത്തിൽ കാൽ മുക്കിവെച്ചവരുടെ രക്തസമ്മർദ്ദത്തിൽ വ്യതിയാനം കണ്ടു. എന്നാൽ വെള്ളത്തിൽ കാൽ മുക്കിവച്ചതിനുശേഷം പ്രണയിക്കുന്ന വ്യക്തിയെക്കുറിച്ച് ചിന്തിച്ചവരുടെ രക്തസമ്മർദ്ദം സാധാരണ നിലയിലായിരുന്നു. മാനസിക സമ്മർദ്ദം അനുഭവിക്കുമ്പോഴും പ്രണയിക്കുന്ന വ്യക്തിയെക്കുറിച്ച് ചിന്തിക്കുന്നത് രക്തസമ്മർദ്ദം ഉയരാതെ നോക്കാൻ സഹായിക്കുമെന്ന് പഠനം പറയുന്നു. കോളജ് വിദ്യാർത്ഥികളിലാണ് പരീക്ഷണം നടത്തിയത്. എങ്കിലും വ്യത്യസ്ത പ്രായമുള്ളവരിലും ഇക്കാര്യം പ്രാവർത്തികമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവേഷകർ പറഞ്ഞു.

കടപ്പാട്: ദ ടെലഗ്രാഫ് ഇന്ത്യ

Read More >>