മരണ​ഗന്ധമുള്ള സമരങ്ങള്‍ അതിജീവിച്ച് ​ഗാന്ധി നടന്ന വഴികള്‍

ഗാന്ധി പൊതുവെ തൂക്കക്കുറവുള്ള ആളായിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 1939 ലെ വിവരങ്ങള്‍ പ്രകാരം ഗാന്ധിജിയ്ക്ക് 46.7 കിലോഗ്രാം തൂക്കമേ ഉണ്ടായിരുന്നുള്ളൂ. 165 സെന്റീമീറ്റർ ഉയരമുണ്ടായിരുന്ന ഗാന്ധിയ്ക്ക് ഇത്രയും തൂക്കമുണ്ടായാൽ പോര. അതുകൊണ്ടുതന്നെ നിരന്തര ആരോഗ്യ പരിശോധന ഗാന്ധിജിയ്ക്ക് ആവശ്യമായിരുന്നു. ഈ ആരോഗ്യവും കൊണ്ടാണ് ഗാന്ധിജി വലിയ സമര പരിപാടി നടത്തിയതെന്ന കാര്യത്തില്‍ വിദ​ഗ്ധര്‍ അത്ഭുതം പ്രകടിപ്പിക്കുന്നു.

മരണ​ഗന്ധമുള്ള സമരങ്ങള്‍ അതിജീവിച്ച് ​ഗാന്ധി നടന്ന വഴികള്‍

ധര്‍മ്മശാല : രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഇതുവരേ പുറംലോകമറിയാത്ത ആരോഗ്യവിവരങ്ങളുമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ). ന്യൂഡൽഹിയിലുള്ള ദേശീയ ഗാന്ധി മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ആരോഗ്യ റിപ്പോർട്ടാണ് 'ഗാന്ധി ആൻഡ് ഹെൽത്ത് @ 150' എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചത്.

ഗാന്ധി പൊതുവെ തൂക്കക്കുറവുള്ള ആളായിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 1939 ലെ വിവരങ്ങള്‍ പ്രകാരം ഗാന്ധിജിയ്ക്ക് 46.7 കിലോഗ്രാം തൂക്കമേ ഉണ്ടായിരുന്നുള്ളൂ. 165 സെന്റീമീറ്റർ ഉയരമുണ്ടായിരുന്ന ഗാന്ധിയ്ക്ക് ഇത്രയും തൂക്കമുണ്ടായാൽ പോര. അതുകൊണ്ടുതന്നെ നിരന്തര ആരോഗ്യ പരിശോധന ഗാന്ധിജിയ്ക്ക് ആവശ്യമായിരുന്നു. ഈ ആരോഗ്യവും കൊണ്ടാണ് ഗാന്ധിജി വലിയ സമര പരിപാടി നടത്തിയതെന്ന കാര്യത്തില്‍ വിദ​ഗ്ധര്‍ അത്ഭുതം പ്രകടിപ്പിക്കുന്നു.

ഗൗരവമായ മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഗാന്ധിയെ വേട്ടയാടിയിരുന്നുവെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. മൂന്ന് തവണയാണ് ഗാന്ധിജിയ്ക്ക് മലേറിയ പിടിപെട്ടത്. 1925, 1936, 1944 എന്നീ വർഷങ്ങളിലായിരുന്നു അത്. പൈൽസിനും അപ്പൻഡിക്‌സിനും ശസ്ത്രക്രിയ നടത്തിയത് 1919ലും 1924ലുമാണ്. കടുത്ത ശ്വാസകോശ രോഗവും ഗാന്ധിയ്ക്കുണ്ടായിരുന്നു. ​ഗാന്ധിയുടെ ഭക്ഷണനിയന്ത്രണം വിഖ്യാതമാണ്. എങ്കിലും നീണ്ടു നിൽക്കുന്ന നിരാഹര സമരത്തിലൂടെ പലപ്പോഴും അദ്ദേഹം മരണത്തിന്റെ വക്കിലെത്തിയിട്ടുണ്ട്. ഉയർന്ന രക്ത സമ്മർദ്ദമുള്ള ഗാന്ധിജി സൗമ്യ ജീവിതമാണ് നയിച്ചത്. എല്ലാ ദിവസവും 18 കിലോമീറ്റർ നടന്നിരുന്നു. 1913 മുതൽ 1948 വരെ അദ്ദേഹം 79000 കിലോമീറ്ററോളം സഞ്ചരിച്ചിട്ടുണ്ടാവുമെന്ന് പുസ്തകം പറയുന്നു. ആയുർവേദ ചികിത്സയായിരുന്നു ഗാന്ധിയുടെ പഥ്യം. മരുന്നുകളോട് വിമുഖത കാണിക്കുന്ന പ്രകൃതമായിരുന്നു. ധർമശാലയിൽ നടന്ന പരിപാടിയിൽ 14ാം ദലൈലാമയാണ് പുസ്തകം പ്രകാശനം ചെയ്തത്.
Read More >>