ജപ്പാനിൽ 40 വയസ്സു കഴിഞ്ഞ 6.13ലക്ഷം പേർ ഏകാന്തവാസത്തില്‍

സാമൂഹ്യബന്ധങ്ങളൊന്നും ഇല്ലാതെ വർഷങ്ങളോളം മുറിയിൽ ചടഞ്ഞിരിക്കുന്നവരാണ് ഹിക്കികൊമോറികൾ. ഇക്കാലയളവിൽ ഇവർ സ്‌കൂളിലോ ജോലിക്കോ ഒന്നും പോകില്ല. സാമൂഹ്യബന്ധങ്ങളിൽനിന്നെല്ലാം പിൻവലിഞ്ഞ് വർഷങ്ങളോളം ഒതുങ്ങിക്കഴിയുന്ന രോഗമാണിത്. ഇന്റർനെറ്റ്, പുസ്തകവായന എന്നിവയിൽ ഇവർ ആശ്വാസം കണ്ടെത്തും.

ജപ്പാനിൽ 40 വയസ്സു കഴിഞ്ഞ 6.13ലക്ഷം പേർ ഏകാന്തവാസത്തില്‍

40വയസ്സിൽ താഴെയുള്ളവരിൽ 5.41ലക്ഷം പേരാണ് ഏകാന്തജീവിതം നയിക്കുന്നത്

ടോക്കിയോ: ജപ്പാനിൽ നാൽപ്പതു വയസ്സു കഴിഞ്ഞ 6.13ലക്ഷം പേർ ആറുമാസത്തിലധികമായി പൂർണ്ണമായും ഒറ്റപ്പെട്ടു കഴിയുകയാണെന്ന് സർക്കാർ. സാമൂഹ്യ സമ്പർക്കം ഒന്നുംതന്നെ ഇല്ലാതെയാണ് ഇവർ വീടുകളിൽ ഒറ്റപ്പെട്ടുകഴിയുന്നത്. ഈ പ്രതിഭാസം (ഹിക്കികൊമോറി) ജപ്പാനിലാകെ പടർന്നുപിടിച്ചതായും രേഖകൾ ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച സർവ്വേ റിപ്പോർട്ട് വെള്ളിയാഴ്ചയാണ് പുറത്തുവിട്ടത്.

75 ശതമാനവും പുരുഷന്മാർ

40-60 വയസ്സിനിടയിൽ പ്രായമുള്ളവരെയാണ് സർക്കാർ നിരീക്ഷിച്ചത്. ഇതിൽ മൂന്നിലൊന്നും പുരുഷന്മാരാണെന്നാണ് കണ്ടെത്തൽ. 'നമ്മൾ കരുതിയതിലും ഭീമമായ സംഖ്യയാണിത്. ഹിക്കികൊമോറി യുവാക്കൾക്കിടയിൽ മാത്രം കണ്ടുവരുന്ന പ്രശ്‌നമല്ല' - സർവ്വേയുടെ ക്യാബിനറ്റ് ഓഫീസ് ചുമതലയുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു. നീണ്ട കാലം ആളുകൾ ഏകാന്തജീവിതം നയിക്കുകയാണ്. സർവ്വേയിൽ പങ്കെടുത്ത പകുതിയിലധികം പേരും ഏഴുവർഷത്തോളമായി ഹിക്കികൊമോറികളാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

39 വയസ്സു വരേയുള്ള ആളുകളേക്കാൾ അധികം ഹിക്കികൊമോറികൾ 40വയസ്സിലധികം പ്രായമുള്ളവരാണ്. 2016ലെ കണക്കുകൾ പ്രകാരം 40വയസ്സിൽ താഴെയുള്ളവരിൽ 5.41ലക്ഷം പേരാണ് ഏകാന്തജീവിതം നയിക്കുന്നത്. ഇതിൽ പലരും അവരുടെ രക്ഷിതാക്കളെയാണ് സാമ്പത്തികമായി ആശ്രയിക്കുന്നത്. സർവ്വേയിൽ അത്ഭുതമില്ല. നിരവധി ഹിക്കികൊമോറികളാണ് രാജ്യത്തുള്ളത്. പക്ഷേ, അവരിൽ 60കഴിഞ്ഞവർ ഉൾപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല' - ഹിക്കികൊമോറി വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ പിന്തുണക്കുന്ന സന്നദ്ധസംഘടനാ പ്രവർത്തക റിക ഉവേദ പറഞ്ഞു. ഉയർന്ന സമ്മർദ്ദം, യാഥാസ്ഥിതികത, ജോലിയോടുള്ള താൽപ്പര്യം എന്നിവ ആളുകളെ വലിയതോതിൽ സമ്മർദ്ദത്തിലാക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

ആരാണ് ഹിക്കികൊമോറികൾ ?

സാമൂഹ്യബന്ധങ്ങളൊന്നും ഇല്ലാതെ വർഷങ്ങളോളം മുറിയിൽ ചടഞ്ഞിരിക്കുന്നവരാണ് ഹിക്കികൊമോറികൾ. ഇക്കാലയളവിൽ ഇവർ സ്‌കൂളിലോ ജോലിക്കോ ഒന്നും പോകില്ല. സാമൂഹ്യബന്ധങ്ങളിൽനിന്നെല്ലാം പിൻവലിഞ്ഞ് വർഷങ്ങളോളം ഒതുങ്ങിക്കഴിയുന്ന രോഗമാണിത്. ഇന്റർനെറ്റ്, പുസ്തകവായന എന്നിവയിൽ ഇവർ ആശ്വാസം കണ്ടെത്തും.

Next Story
Read More >>