രോഗത്തെ അതിജീവിച്ച സുന്ദരികൾ

ഇന്ന് ലോക അർബുദ ദിനം - കാൻസറിന്റെ പിടിയിലാണെന്ന ബോളിവുഡ് നടി സൊനാലി ബിന്ദ്രയുടെ വെളിപ്പെടുത്തൽ ആരാധകർ ഞെട്ടലോടെയാണ് കേട്ടത്. തുടർന്ന് ചികിത്സക്കായി സൊനാലി യു.എസിലേക്ക് പോയി. മാസങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിൽ തന്നെ പിടികൂടിയ കാൻസറിനെ തോൽപ്പിച്ച് വീണ്ടും സിനിമയിലേക്ക് തിരികെയെത്തിയിരിക്കുകയാണ് സൊനാലി. തന്റെ തിരിച്ചുവരവിനെ സ്വപ്നതുല്യം എന്നാണ് താരം വിശേഷിപ്പിക്കുന്നത്.

രോഗത്തെ അതിജീവിച്ച സുന്ദരികൾആഞ്ജലിന ജൂലി - ക്യാൻസറിന്റെ അതിജീവിച്ച ഒരു പ്രതിഭ

ഇന്ന് ലോക കാന്‍സര്‍ ദിനം.കാൻസറെന്ന മാറാരോഗത്തെ പലപ്പോഴും ജീവിതത്തിന്റെ അവസാനഘട്ടമായാണ് പലരും കണക്കാക്കുന്നത്. രോഗം പിടിപെട്ടാൻ പിന്നെ ജീവിതമില്ല, ജീവിത ലക്ഷ്യങ്ങളില്ല, എല്ലാം മരണത്തിനു സമം. എന്നാൽ കാൻസറിനെ അതിജീവിച്ച സുന്ദരികളാണ് മനീഷ കൊയ്‌രാളയും, സൊനാലി ബിന്ദ്രയും, മംമ്ത മോഹൻദാസും, ഗൗതമിയുമൊക്കെ. കാൻസറിനെ അതിജീവിച്ച് ജീവിതത്തെ ആഘോഷത്തോടെ മുന്നോട്ടുകൊണ്ടുപോകുന്ന ചില താരങ്ങളെ പരിചയപ്പെടാം. ഇവരുടെ പാഠങ്ങൾ മറ്റുള്ളവർക്കും മനകരുത്താകട്ടെ..

സൊനാലി ബിന്ദ്ര

കാൻസറിന്റെ പിടിയിലാണെന്ന ബോളിവുഡ് നടി സൊനാലി ബിന്ദ്രയുടെ വെളിപ്പെടുത്തൽ ആരാധകർ ഞെട്ടലോടെയാണ് കേട്ടത്. തുടർന്ന് ചികിത്സക്കായി സൊനാലി യു.എസിലേക്ക് പോയി. മാസങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിൽ തന്നെ പിടികൂടിയ കാൻസറിനെ തോൽപ്പിച്ച് വീണ്ടും സിനിമയിലേക്ക് തിരികെയെത്തിയിരിക്കുകയാണ് സൊനാലി. തന്റെ തിരിച്ചുവരവിനെ സ്വപ്നതുല്യം എന്നാണ് താരം വിശേഷിപ്പിക്കുന്നത്.

‌രോഗത്തെ മറികടന്നതോടെ ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും കൂടുതൽ മികച്ചതായി എന്ന് താരം പറയുന്നു. ജോലിയിലേക്ക് തിരികെ എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇത് എത്രത്തോളം മനോഹരമാണെന്ന് പറയാൻ വാക്കുകൾ ഇല്ലെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ സൊനാലി പറയുന്നു.കഴിഞ്ഞ കുറച്ച് മാസങ്ങളായി തന്റെ മനോവികാരങ്ങൾ വളരെ ഉയർന്നിരിക്കുകയായിരുന്നു. ഇപ്പോൾ ഈ വികാരങ്ങളെ തന്റെ ജോലിയ്ക്ക് ആവശ്യമായ രീതിയിൽ ഉപയോഗിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും സൊനാലി കുറിച്ചു. കഴിഞ്ഞ ജൂലൈയിലാണ് തനിക്ക് കാൻസറാണെന്ന വിവരം താരം സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. തുടർന്ന് ചികിത്സയ്ക്കായി താരം ന്യൂയോർക്കിലേക്ക് പോയി. അവിടെ വച്ച് തന്റെ രോഗാവസ്ഥയെക്കുറിച്ചും ചികിത്സയുടെ പുരോഗതികളെക്കുറിച്ചും താരം നിരന്തരം ആരാധകരുമായി പങ്കുവച്ചിരുന്നു. ഡിസംബറിലാണ് ചികിത്സ കഴിഞ്ഞ സൊനാലി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്.കാൻസറിനെ അതിജീവിക്കാൻ തനിക്ക് മാതൃകയായത് മനീഷ കൊയരാളയുടെ മനസ്സുറപ്പും കരുത്തുമാണെന്ന് സൊനാലി പറയുന്നു.

മനീഷ കൊയ് രാള

ജീവിതത്തിലെടുത്ത തെറ്റായ തീരുമാനങ്ങളെക്കുറിച്ചും കാൻസർ അതിജീവനത്തെക്കുറിച്ചും ഹീൽഡ്: ഹൗ കാൻസർ ഗേവ് മീ എ ന്യൂ ലൈഫ് എന്ന പുസ്തകത്തിൽ തുറന്ന് എഴുതിയ വ്യക്തിയാണ് മനീഷ.

മദ്യാസക്തി ജീവിതത്തെ കീഴ്‌പ്പെടുത്തിയ ഘട്ടത്തെക്കുറിച്ചും ആ കാലത്തെ അതിജീവിച്ചതിനെക്കുറിച്ചും മനീഷ മുമ്പും തുറന്നുപറഞ്ഞിട്ടുണ്ട്.

''പണം, പേര്, പ്രശസ്തി എല്ലാം എനിക്കുണ്ടായിരുന്നു. ഏതുസമയത്തും ഒരു പാർട്ടി നടത്താൻ പറ്റിയ ഒരു സുഹൃത് വലയവും എപ്പോഴും ചുറ്റുമുണ്ടായിരുന്നു. അങ്ങനെ ലോകം തന്നെ കാൽക്കീഴിലായി എന്നു ചിന്തിച്ചു നടന്ന സമയത്താണ് കാരണമറിയാത്ത സങ്കടങ്ങൾ അലട്ടിയത്. 1999 ൽ പുറത്തിറങ്ങിയ ലവാരിസ് എന്ന ചിത്രത്തിന്റെ സമയത്താണ് കൂടുതൽ സമ്മർദ്ദം അനുഭവപ്പെട്ടത്. ഒരു ചെറിയ ഇടവേള പോലുമെടുക്കാതെ തുടർച്ചയായി ജോലി ചെയ്യാൻ തുടങ്ങി. വിശ്രമമില്ലാത്ത ജോലിമൂലം രാവിലെ എഴുന്നേൽക്കാനോ, മേക്കപ്പ് ചെയ്യാനോ ഷൂട്ടിങ് ലൊക്കേഷനിലേക്കു പോകാനോ പോലും കഴിയാത്ത വിധം തകർന്നു.ജീവിതം വിരസമായിത്തുടങ്ങി. ലൈറ്റ്‌സ്, ക്യാമറ ആക്ഷൻ എന്നു കേൾക്കുമ്പോൾ മറ്റൊരു വ്യക്തിത്വമാകുന്ന ഒരു യന്ത്രമായി താനെന്ന്തോ ന്നി

വിദേശരാജ്യങ്ങളിലേക്കുള്ള യാത്രയും സിനിമകളിലുള്ള അവസരങ്ങളുമൊന്നും എന്നെ സന്തോഷിപ്പിച്ചില്ല, എന്റെ മനസ്സ് വീണ്ടും വീണ്ടും കലുഷിതമായിക്കൊണ്ടിരുന്നു. അങ്ങനെയൊരവസരത്തിലാണ് മദ്യപാനം ശീലമാക്കിയത്. ഡയറ്റ് ചെയ്യുമ്പോൾപ്പോലും അത് വോഡ്കയാകുന്ന അവസ്ഥവരെ കാര്യങ്ങളെത്തി.

ജീവിതം ബാലൻസ് ചെയ്യാനുള്ള സെൻസ് ഇല്ലെന്ന് എന്റെ മുൻ കാമുകൻ എന്നോടെപ്പോഴും പറയുമായിരുന്നു. സത്യത്തിൽ ആ ബാലൻസ് ഇല്ലായ്മയെ ഞാൻ ആസ്വദിക്കുന്നില്ലായിരുന്നു. എന്റെ ജോലിയെ ഞാൻ ഇഷ്ടപ്പെടുകയോ അഭിനന്ദിക്കുകയോ ചെയ്തിരുന്നില്ല. ശരിയല്ലെന്ന് ഉത്തമ ബോധ്യമുള്ള കാര്യങ്ങൾ പോലും ഞാൻ മനപൂർവം ചെയ്തുകൊണ്ടിരുന്നു.

എന്റെ ഈഗോയെ തൃപ്തിപ്പെടുന്നതിനുവേണ്ടിയായിരുന്നു ഇതൊക്കെ. മനീഷ തന്റെ പുസ്തകത്തിൽ പറയുന്നു. എന്നാൽ പിന്നീടങ്ങോട്ട് അതിജീവനത്തിന്റെ നാളുകളായിരുന്നു അവരുടേത്.

രോഗം കണ്ടെത്തിയതിനെ തുടർന്ന് സിനിമ ജീവിതത്തിന് ഇടവേളയിട്ട താരം ആറ് മാസത്തെ ചികിത്സയ്ക്ക് ശേഷം രോഗമുക്തയായി തിരിച്ചുവന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം 2015 ൽ സൈക്കോളജിക്കൽ ത്രില്ലറായ മോഡേൺ ഡേ ക്ലാസിക്കിലൂടെ അഭിനയത്തിലേക്കും മനീഷ തിരികെയെത്തി.

ഗൗതമി


തെന്നിന്ത്യയിൽ ഒരുകാലത്ത് മുൻനിരയിൽ തിളങ്ങിയ താരമായിരുന്നു ഗൗതമി. 35ാം വയസ്സിലാണ് സ്തനാർബുദം ബാധിക്കുന്നത്. നാലു വർഷത്തെ ചികിത്സയ്‌ക്കൊടുവിലാണ് ഗൗതമി രോഗത്തിൽ നിന്നും മുക്തി നേടുന്നത്.മുടി പൂർണമായി വെട്ടി പുതിയ ഗെറ്റപ്പിൽ ഗൗതമിയെ പല വേദികളിലും കണ്ടതാണ്. നടൻ കമൽഹാസനൊപ്പം നല്ലൊരു കുടുംബജീവിതം നയിക്കുന്നു.

മംമ്ത മോഹൻദാസ്

മലയാളിയുടെ മനസ്സിലേക്ക് പെട്ടെന്ന് ഇടം പിടിച്ച നടിയായിരുന്നു മംമ്ത. അഭിനയം മാത്രമല്ല, പാട്ടിലൂടെയും താരം പ്രശസ്തി നേടി. മംമ്തയ്ക്ക് കാൻസർ രോഗമാണെന്ന വാർത്ത മലയാളികളെ വിഷമിപ്പിച്ചിരുന്നു. രണ്ടു തവണ മരണത്തെ അതിജീവിച്ച് ഈ പ്രിയതാരം ഇപ്പോഴും വെള്ളിത്തിരയിലുണ്ട്. ഇതെന്റെ പുൻർജന്മമാണെന്നാണ് താരം പറഞ്ഞത്.
Read More >>