അമിത് ഷായുടെ റാലിക്കിടെ അക്രമം: ബി.ജെ.പി-തൃണമൂല്‍ വാക്‌യുദ്ധം

തൃണമൂൽ ​ഗുണ്ടകളാണ് അക്രമത്തിനു പിന്നിലെന്നും തൃണമൂൽ അദ്ധ്യക്ഷ മമത ബാനർജിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും വിലക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി രം​ഗത്തെത്തി.

അമിത് ഷായുടെ റാലിക്കിടെ അക്രമം: ബി.ജെ.പി-തൃണമൂല്‍ വാക്‌യുദ്ധം

ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ റാലിക്കു പിന്നാലെ കൊൽക്കത്തയിലുണ്ടായ വ്യാപക അക്രമത്തിൽ തൃണമൂലിനെതിരെ കടുത്ത വിമർശനവുമായി ബി.ജെ.പി. ബം​ഗാളിൽ ജനാധിപത്യത്തിന്റെ കൊലപാതകമാണ് നടക്കുന്നതെന്നു ബി.ജെ.പി നേതാക്കൾ ആരോപിച്ചു. തൃണമൂൽ ​ഗുണ്ടകളാണ് അക്രമത്തിനു പിന്നിലെന്നും തൃണമൂൽ അദ്ധ്യക്ഷ മമത ബാനർജിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും വിലക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി രം​ഗത്തെത്തി.

എന്നാൽ അക്രമം അഴിച്ചുവിട്ടത് ബി.ജെ.പി പ്രവർത്തകരാണെന്നു തൃണമൂൽ നേതാക്കൾ തിരിച്ചടിച്ചു. അക്രമസംഭവങ്ങൾ ബി.ജെ.പി ബംഗാളിനു പുറത്തു നിന്ന്​ ഇറക്കിയ ഗുണ്ടകൾ സൃഷ്​ടിച്ചതാണെന്ന്​ മമത ബാനർജി പറഞ്ഞു. അമിത്​ ഷാ ആരാണ്​ എന്നാണ്​ കരുതുന്നത്​? അദ്ദേഹം എല്ലാത്തിനും മുകളിലാണെന്നാണോ വിചാരം? ആരും പ്രതിഷേധിക്കാതിരിക്കാൻ അമിത്​ ഷാ ദൈവമാണോയെന്നു മമത ചോദിച്ചു. അക്രമം നടന്ന വിദ്യാസാഗർ കോളജ്​ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മമത.

വി​ദ്യാ​സാ​ഗ​ർ കോ​ള​ജി​ന്​ പു​റ​ത്തു​നി​ന്നും യൂ​നി​വേ​ഴ്​​സി​റ്റി ഹോ​സ്​​റ്റ​ലി​ൽ​നി​ന്നും അമിത്​ ഷായുടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രെ ക​ല്ലേ​റു​ണ്ടായി. തുടർന്ന്​ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ ഹോ​സ്​​റ്റ​ലി​​​ന്റെ ഗേ​റ്റ്​ പൂ​ട്ടി​യി​ടു​ക​യും ഗേ​റ്റി​ന്​ പു​റ​ത്തു​ള്ള ബൈ​ക്കു​ക​ൾ​ക്ക്​ തീ​വയ്​ക്കു​ക​യും ഹോ​സ്​​റ്റ​ലി​ന്​ നേ​രേ ക​ല്ലെ​റി​യു​ക​യും ചെ​യ്​​തു. കോ​ള​ജിന്റെ സ്​​ഥാ​പ​ക​നാ​യ ഈശ്വ​ർ ച​ന്ദ്ര വി​ദ്യാ​സാ​ഗ​റി​​​ന്റെ പ്ര​തി​മ ബി.​ജെ.​പി​ക്കാ​ർ ത​ക​ർ​ത്തു. പൊ​ലീ​സെത്തിയാണ്​​ രം​ഗം ശാ​ന്ത​മാ​ക്കിയത്. 1972ലാണ് സാമൂഹിക പരിഷക്കർത്താവയ ഈശ്വ​ർ ച​ന്ദ്ര വി​ദ്യാ​സാ​ഗ​ർ കോളജ് സ്ഥാപിച്ചത്.

"ബംഗാളിൽ സംഘർഷമുണ്ടാക്കാൻ അമിത് ഷാ രാജസ്ഥാനിൽ നിന്നും യു.പിയിൽ നിന്നും ബിഹാറിൽ നിന്നും ജാർഖണ്ഡിൽ നിന്നും ഗുണ്ടകളെ ഇറക്കിയിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ അറിയണം. അമിത് ഷായുടെ റാലി അവസാനിച്ചതിന് പിന്നാലെ ബി.ജെ.പി പ്രവർത്തകർ വിദ്യാസാഗർ കോളജിന് തീ വെച്ചു. ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തു. നക്‌സൽ കാലത്ത് പോലും കൊൽക്കത്ത ഇതുപോലുള്ള നാണക്കേടിന് സാക്ഷ്യം വഹിച്ചിട്ടില്ല"- മമത പറഞ്ഞു. കൊൽ​ക്ക​ത്ത സ​ർ​വ്വക​ലാ​ശാ​ല​യു​ടെ പാ​ര​മ്പ​ര്യം ഷാ​യ്ക്ക് അ​റി​യു​മോ? ഇ​വി​ടെ പ​ഠി​ച്ച പ്ര​മു​ഖ​രാ​യ​വ​രെ അ​ദ്ദേ​ഹം അ​റി​യു​മോ? അ​ദ്ദേ​ഹം ഈ ​ആ​ക്ര​മ​ണ​ത്തി​ൽ ല​ജ്ജി​ക്ക​ണ​മെ​ന്നും മ​മ​ത പ​റ​ഞ്ഞു. ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ബി​.ജെ​.പി തെരഞ്ഞെടുപ്പിന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ത​യാ​റാ​വ​ത്ത തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മിഷ​നെ​യും മ​മ​ത വി​മ​ർ​ശി​ച്ചു. അക്രമത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്നു രാവിലെ 11ന് അടിയന്തരയോഗം ചേര്‍ന്നു.

ജനാധിപത്യത്തിനു

ശ്വാസം മുട്ടുന്നു

പശ്ചിമബംഗാളിൽ ജനാധിപത്യത്തിന്​ ശ്വാസം മുട്ടുകയാണെന്ന്​ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത്​ഷാ പറഞ്ഞു. അക്രമം കൊണ്ട് ജനങ്ങൾ അവരുടെ യഥാർത്ഥ പൈതൃകം വീണ്ടെടുക്കുന്നതിൽ നിന്നും തടയാൻ തൃണമൂലിനാകില്ല. ‌ തൃണമൂൽ ഗുണ്ടകളുടെ അക്രമങ്ങൾ സഹിക്കുന്ന ബംഗാളിലെ ജനങ്ങളിൽ വിശ്വാസമുണ്ടെന്നും അമിത്​ ഷാ പറഞ്ഞു.

ബം​ഗാളിലെ സർക്കാർ ​ഗുണ്ടകളുടേതാണേയെന്നു കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റിലി ട്വീറ്റ് ചെയ്തു. അമിത് ഷായുടെ സമാധാനപരമായ റാലി തൃണമൂൽ അക്രമം അഴിച്ചു വിട്ടത് പരിതാപകരമാണ്. സ്വതന്ത്രമായും ന്യായമായും ബംഗാളിൽ തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കുമോ ? എല്ലാ കണ്ണുകളും തെരഞ്ഞെടുപ്പ് കമ്മിഷനിലാണെന്നു അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ കൊലപാതകമാണ് ബം​ഗാളിൽ നടന്നതെന്നു ബി.ജെ.പി ഭരണമുള്ള മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ആരോപിച്ചു.

Read More >>