ചീഫ്​ സെക്രട്ടറിയെ മർദ്ദിച്ച സംഭവം​: കെജ്​രിവാളിനെതിരെ കുറ്റപത്രം

ഡൽഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ ആക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാളിനെതിരെ പൊലീസ്​ കുറ്റപത്രം സമർപ്പിച്ചു. ഉപ...

ചീഫ്​ സെക്രട്ടറിയെ മർദ്ദിച്ച സംഭവം​: കെജ്​രിവാളിനെതിരെ കുറ്റപത്രം

ഡൽഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ ആക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാളിനെതിരെ പൊലീസ്​ കുറ്റപത്രം സമർപ്പിച്ചു. ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.

കഴിഞ്ഞ ഫെബ്രുവരിയിൽ മുഖ്യമന്ത്രിയുടെ വസതിയിൽ യോഗത്തിനെത്തിയപ്പോൾ അർധരാത്രി ചീഫ് സെക്രട്ടറിക്കു നേരെ ആക്രമണമുണ്ടായി എന്ന പരാതിയിലാണ് കുറ്റ പത്രം. ​ അഡീഷണൽ ചീഫ്​ മെട്രോപൊളിറ്റൻ മജിസ്​ട്രേറ്റ്​ സമർ വിഷാലിനാണ് റിപ്പോർട്ട് ​സമർപ്പിച്ചത്.

സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ പരസ്യങ്ങൾ വൈകിപ്പിച്ചതിൽ ഡൽഹി മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോടു വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ എംഎൽഎമാരുമായി വാക്കു തർക്കവുമുണ്ടായി. തുടർന്ന് അമാനത്തുല്ല ഖാൻ, പ്രകാശ് ജാർവാൾ എന്നിവർ തന്നെ അക്രമിക്കുകയായിരുന്നെന്നാണ് അൻഷു പ്രകാശ് പൊലീസിനോടു പറഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Read More >>