ഓണ്‍ലൈന്‍ മേഖലയില്‍ നിന്ന് ആമസോണിനെ ഒഴിവാക്കി വളഞ്ഞ വഴിയിലൂടെ മാര്‍ക്കറ്റ് ഷെയര്‍ പിടിക്കാനുള്ള റിലയന്‍സിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയുമാണിത്.

റലയന്‍സിനെ പ്രതിരോധിക്കാനുറച്ച് ആമസോണ്‍; ഓഹരികള്‍ ഇന്ത്യന്‍ കമ്പനിയ്ക്ക് വിറ്റു

Published On: 2019-02-09T14:06:54+05:30
റലയന്‍സിനെ പ്രതിരോധിക്കാനുറച്ച് ആമസോണ്‍; ഓഹരികള്‍ ഇന്ത്യന്‍ കമ്പനിയ്ക്ക് വിറ്റു

ബംഗളൂരു: ഓണ്‍ലൈന്‍ വ്യപാര മേഖലയെ നിയന്ത്രിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നയങ്ങളെ പ്രതിരോധിക്കാന്‍ ആമസോണ്‍. ഇതിന്റെ ഭാഗമായി ക്ലൗഡ് ടെയ്‌ലില്‍ ആമസോണിനുണ്ടായിരുന്ന 25 ശതമാനം ഓഹരികള്‍ പ്രയോണ്‍ ബിസിനസ് സര്‍വീസസ് എന്ന സ്ഥാപനത്തിനു വിറ്റതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതോടെ ഓണ്‍ലൈന്‍ മേഖലയില്‍ നിന്ന് ആമസോണിനെ ഒഴിവാക്കി വളഞ്ഞ വഴിയിലൂടെ മാര്‍ക്കറ്റ് ഷെയര്‍ പിടിക്കാനുള്ള റിലയന്‍സിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയായി.

ഇന്ത്യന്‍ സമ്പന്നനായ നാരായണമൂര്‍ത്തിയുടെ കാത്തമാരന്‍ അഡൈ്വസേഴ്സിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് പ്രയോണ്‍ ബിസിനസ് സര്‍വീസസ്. ഇതോടെ പ്രയോണിന് 76 ശതമാനം ഓഹരികളായി. ശേഷിക്കുന്ന 24 ശതമാനം ഓഹരികള്‍ ആമസോണിന്റെ ഇന്ത്യന്‍ വിഭാഗവുമായി ബന്ധമില്ലാത്ത അമസോണ്‍ ഏഷ്യ പസഫിക് റിസോഴ്സിന്റെ ഉടമസ്ഥതയിലാണ്.

വിദേശ ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ക്ക് നിക്ഷേപമുള്ള കമ്പനികളുടെ ഉല്പന്നങ്ങള്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വഴി വില്‍ക്കാന്‍ കഴിയില്ലെന്ന നിബന്ധനയ്ക്കനുസൃതമായി ആമസോണ്‍ വെബ്സൈറ്റില്‍ നിന്നും നിരവധി ഉല്പന്നങ്ങള്‍ നീക്കം ചെയ്തിരുന്നു. ഇതോടെ ഉല്പന്നങ്ങളുടെ എണ്ണം ഗണ്യമായി താഴുകയും വില്പന ഇടിയുകയും ചെയ്തിരുന്നു. ഇതാണ് ഓഹരി വില്‍ക്കാന്‍ ആമസോണിനെ പ്രേരിപ്പിച്ചത്. ഇരു കമ്പനികളും തമ്മിലുള്ള ബന്ധം അവസാനിപ്പിച്ചിതോടെ ക്ലൗഡ് ടെയ്‌ലിന്റെ ഉല്പന്നങ്ങള്‍ ആമസോണില്‍ വില്‍ക്കുന്നതിന് തടസ്സമില്ല.

ഇന്‍വെന്ററി സ്വന്തമാക്കി വെക്കുന്നതില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് കണ്ണഞ്ചിപ്പിക്കുന്ന ഡിസ്‌കൗണ്ടുകളും ഓഫറുകളും കൊടുക്കുന്നതില്‍ നിന്നും ആമസോണിനെയും ഫ്ളിപ്കാര്‍ട്ടിനെയും തടയിടുന്നതിനായുള്ള നിയമങ്ങള്‍ ലാഭമുണ്ടാവുക അംബാനിക്കാണെന്നാണ് പൊതുവിലയിരുത്തല്‍. ഇന്ത്യയുടെ ഭൂരിപക്ഷം ചെറുകിട വ്യാപാര ശൃംഖലയും കയ്യടക്കി വച്ചിരിക്കുന്നത് റിലയന്‍സാണ്. ആ കച്ചവടം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്കുകൂടി മാറുകയും ആമസോണും ഫ്ളിപ്കാര്‍ട്ടും പൂട്ടുകയും ചെയ്താല്‍ റിലയന്‍സിനു ലഭിക്കുന്ന സാധ്യതകള്‍ അതുല്യമാണ്.

Top Stories
Share it
Top