അഞ്ചു കോടി വീടുകളില്‍ ഇനി ബി.ജെ.പി പതാക

'മേരെ പരിവാർ ഭാജ്പാ പരിവാർ' എന്ന മെഗാ പ്രചാരണ പ്രവർത്തനത്തിന് ഇന്ന് തുടക്കമായി.

അഞ്ചു കോടി വീടുകളില്‍ ഇനി ബി.ജെ.പി പതാക

ന്യൂഡൽഹി: ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണങ്ങളിൽ വ്യത്യസ്തതയുമായി ബി.ജെ.പി. രാജ്യത്തെ അഞ്ച് കോടി വീടുകളിൽ പാർട്ടി പതാക സ്ഥാപിക്കുന്ന 'മേരെ പരിവാർ ഭാജ്പാ പരിവാർ' എന്ന മെഗാ പ്രചാരണ പ്രവർത്തനത്തിന് ഇന്ന് തുടക്കമായി.

ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ അഹമ്മദാബാദിലെ സ്വന്തം വീട്ടിൽ പാതാകയും പാർട്ടി ചിഹ്നവും സ്ഥാപിച്ച് പരിപാടി ഉൽഘാടനം ചെയ്തു.

എല്ലാ വീടുകളിലും പതാകയും ചിഹ്നവും പ്രദർശിപ്പിക്കാനും ഇവ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും വീണ്ടും നരേന്ദ്രമോദി സർക്കാരിനെ അധികാരത്തിലെത്തിക്കാൻ പ്രവർത്തിക്കണമെന്നും പ്രവർത്തകരോട് അമിത് ഷാ പറഞ്ഞു.

Read More >>