ജി.ഡി.പി വളര്‍ച്ചാ നിരക്കില്‍ ഇടിവ്

2018,19 സാമ്പത്തിക വർഷത്തിലേക്കുള്ള ജി.ഡി.പി പ്രവചനം 7 ശതമാനം എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. നേരത്തെ 7.2 ശതമാനത്തോളം വളർച്ച കൈവരിക്കുമെന്നായിരുന്നു സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്.

ജി.ഡി.പി വളര്‍ച്ചാ നിരക്കില്‍ ഇടിവ്

ന്യൂഡൽഹി: രാജ്യത്തിന്റെ ജി.ഡി.പി വളർച്ച 6.6 ശതമാനത്തിലേക്ക് താഴ്ന്നതായി റിപ്പോർട്ട്. സാമ്പത്തിക വർഷത്തെ മൂന്നാം പാദമായ ഒക്ടോബർ, ഡിസംബർ കാലയളവിലെ വളർച്ചാ റിപ്പോർട്ടാണ് പുറത്തുവന്നത്. രണ്ടാം പാദത്തിലുണ്ടായിരുന്ന 7 ശതമാനം വളർച്ചയിൽ നിന്നാണ് ഈ തിരിച്ചുപോക്ക് സംഭവിച്ചത്. 2017 സെപ്റ്റംബറിനു ശേഷം ആദ്യമായാണ് ജി.ഡി.പി ഇത്രയും താഴ്ന്ന നിലയിൽ എത്തുന്നത്. നിർമാണവളർച്ച കുറഞ്ഞതും ഉപഭോക്താക്കൾ കുറഞ്ഞതുമാണ് ജി.ഡി.പി നില താഴാൻ കാരണമായത്.

2018,19 സാമ്പത്തിക വർഷത്തിലേക്കുള്ള ജി.ഡി.പി പ്രവചനം 7 ശതമാനം എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. നേരത്തെ 7.2 ശതമാനത്തോളം വളർച്ച കൈവരിക്കുമെന്നായിരുന്നു സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്.

രണ്ടാം പാദമായ ജൂലൈ സെപ്റ്റംബർ മാസങ്ങളിൽ 7.1 ശതമാനവും ഒന്നാം പാദത്തിൽ 8.0 ശതമാനവുമായിരുന്നു ജിഡിപി. മൂന്നാം പാദത്തിൽ 6.9 ശതമാനം വളർച്ചാനിരക്കാണ് സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നത്. ജിഡിപിയിലെ ഇടിവു കാരണം പലിശ നിരക്കുകൾ വെട്ടികുറയ്ക്കാൻ ആർബിഐ നിർബന്ധിതരായേക്കുമെന്നു സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു.