പൗഡറില്‍ ആസ്ബസ്റ്റോസ് ഇല്ല; ജോൺസൺ ആന്റ് ജോൺസണ്‍ പ്ലാന്റിൽ നിർമ്മാണം പുനരാരംഭിച്ചു

Published On: 1 March 2019 5:57 AM GMT
പൗഡറില്‍ ആസ്ബസ്റ്റോസ് ഇല്ല; ജോൺസൺ ആന്റ് ജോൺസണ്‍ പ്ലാന്റിൽ നിർമ്മാണം പുനരാരംഭിച്ചു

മുംബൈ: ഹിമാചൽ പ്രദേശിലെ ജോൺസൺ ആന്റ് ജോൺസണിന്റെ പ്ലാന്റിൽ പൗഡർ നിർമ്മാണം പുനരാരംഭിച്ചു. പൗഡറിൽ ആസ്ബസ്റ്റോസ് അംശം അടങ്ങിയിട്ടുണ്ടെന്ന ആരോപണത്തെ തുടർന്ന് അന്വേഷണം നടക്കുന്നതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരുന്നു. എന്നാൽ പരിശോധനയ്ക്കായി ശേഖരിച്ച സാമ്പിളുകളിൽ ആസ്ബസ്റ്റോസ് അംശം കണ്ടെത്തിയില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് നിർമ്മാണം പുനരാരംഭിക്കുന്നത്.

ഉല്പന്നത്തിന്റെ സുരക്ഷയ്‌ക്കൊപ്പം നിലനിൽക്കുമെന്ന് കമ്പനി അറിയിച്ചു.

Baburaj Bhagavathy

Baburaj Bhagavathy

മാദ്ധ്യമപ്രവര്‍ത്തകന്‍ @ തത്സമയം ഓണ്‍ലൈന്‍


Top Stories
Share it
Top