ഇന്ത്യൻ സൈന്യത്തിന് സല്യൂട്ട് അടിച്ച് അമുൽ കാർട്ടൂൺ

Published On: 1 March 2019 10:13 AM GMT
ഇന്ത്യൻ സൈന്യത്തിന് സല്യൂട്ട് അടിച്ച് അമുൽ കാർട്ടൂൺ

ഗാന്ധിനഗർ: ഇന്ത്യൻ പ്രതിരോധ സേനയ്ക്ക് ആദരം അർപ്പിച്ച് ഗുജറാത്തിൽ നിന്നുള്ള പ്രമുഖ പാൽ ഉല്പന്ന കമ്പനി അമുൽ. കാർട്ടൂണിലൂടെയാണ് ഇന്ത്യൻ വ്യോമസേന പാക് അതിർത്തി മറികടന്ന് നടത്തിയ ആക്രമണത്തിന് അമുല്‍ ആദരവ് അര്‍പ്പിച്ചത്. ഇന്ത്യൻ വ്യോമസേന പൈലറ്റുമാരുടെ കഴിവിനും ധീരതയ്ക്കും അഭിനന്ദനങ്ങൾ എന്ന പേരിലാണ് കാർട്ടൂൺ വരച്ചത്. പ്രശസ്തമായ അമുൽ പെൺകുട്ടിയെന്ന കാർട്ടൂൺ കഥാപാത്രം നടന്നുവരുന്ന രണ്ട് വ്യോമസേന പൈലറ്റുമാരെ അഭിവാദ്യം ചെയ്യുന്നതാണ് കാർട്ടൂൺ .നേരത്തെ ഫെബ്രുവരി പതിനാലിന് ഉണ്ടായ പുൽവാമ ഭീകരാക്രമണത്തിൽ മരിച്ച സൈനികരെ ഓർമ്മിച്ചും അമുൽ കാർട്ടൂൺ ട്വിറ്റർ പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ആദരം അർപ്പിക്കുന്ന ഒരു പാട്ടായിരുന്നു അന്ന് പോസ്റ്റ് ചെയ്തിരുന്നത്.

Top Stories
Share it
Top