4200 കോടി രൂപയുടെ അധിക ഫണ്ടാണ് ആവശ്യപ്പെട്ടിട്ടുള്ളത്‌

സാമ്പത്തിക സംവരണം: ഫണ്ടു നല്‍കാന്‍ പെരുമാറ്റച്ചട്ടത്തില്‍ ഇളവനുവദിക്കണമെന്ന് കേന്ദ്രം

Published On: 13 March 2019 5:15 AM GMT
സാമ്പത്തിക സംവരണം: ഫണ്ടു നല്‍കാന്‍ പെരുമാറ്റച്ചട്ടത്തില്‍ ഇളവനുവദിക്കണമെന്ന് കേന്ദ്രം

ന്യൂഡൽഹി: മുന്നോക്കക്കാരിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സാമ്പത്തിക സംവരണം നൽകുന്നതിനു 4200 കോടി രൂപയുടെ അധിക ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു.

അധിക ഫണ്ടിനുള്ള അപേക്ഷ മന്ത്രിസഭയ്ക്ക് അയച്ചിരുന്നെങ്കിലും മറ്റു സുപ്രധാന വിഷയങ്ങൾ കാരണം കഴിഞ്ഞ യോഗങ്ങളിലൊന്നും ഇവ പരിഗണിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിനെ തുടർന്നാണ് ഫണ്ട് അനുവദിക്കാൻ കാബിനറ്റ് സെക്രട്ടറിയേറ്റ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയത്. മാർച്ച് 10നാണ് തെരഞ്ഞെടുപ്പ് ചട്ടം പ്രബല്യത്തിൽ വന്നത്. ഈ വർഷം മുതൽ തന്നെ എല്ലാ ഉന്നത വിഭ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നടപ്പിലാക്കുന്നതിനാണ് മന്ത്രാലയം ഫണ്ട് അവശ്യപ്പെട്ടിട്ടുള്ളത്.

കേന്ദ്ര വിദ്യാലയ സംഘതാനിൽ 6000ലധികം അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള നിർദ്ദേശവും തെരഞ്ഞെടുപ്പ് കമ്മിഷനു മുമ്പിൽ വച്ചിട്ടുണ്ട്.

10 ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിനു രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രണ്ടു വർഷത്തിനുള്ളിൽ 215,459 സീറ്റുകൾ അധികമായി ചേർക്കണം. ഇതിൽ 119,603 സീറ്റുകൾ 2019-20 അധ്യായന വർഷത്തിൽ ചേർക്കും. 95,857 സീറ്റുകൾ തുടർന്നു വരുന്ന വർഷത്തിലും.

ഇത് നടപ്പിലാക്കുന്നതിനു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തണം. ഇതിനു കൂടുതൽ ഫണ്ട് ആവശ്യമാണ്. 2019 അധ്യായന വർഷം മുതൽ സംവരണം നടപ്പിലാക്കണമെന്നാണ് സർക്കാർ നിർദ്ദേശം.

Top Stories
Share it
Top