കേരളത്തില്‍ ബി.ജെ.പിക്ക് അഞ്ചു സീറ്റ് ഉറപ്പെന്ന് അമിത് ഷാ

സീറ്റുകൾ ഏതെന്ന് ഇപ്പോൾ പറയുന്നില്ലെന്നും അമിത് ഷാ

കേരളത്തില്‍ ബി.ജെ.പിക്ക് അഞ്ചു സീറ്റ് ഉറപ്പെന്ന് അമിത് ഷാ

കേരളത്തിൽ ബി.ജെ.പിക്ക് അഞ്ച് സീറ്റ് ഉറപ്പെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. സീറ്റുകൾ ഏതെന്ന് ഇപ്പോൾ പറയുന്നില്ല. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ഉന്നയിക്കുമെന്നും സ്വകാര്യ വാർത്താ ചനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ശബരിമലയുടെ പേരിൽ വോട്ടു ചോദിക്കുന്നതിനു മാത്രമാണ് പ്രശ്നമുള്ളത്. ഈ വിഷയങ്ങൾ ഉന്നയിക്കുന്നതിന് പ്രശ്നമില്ല. വിശ്വാസികൾ നേരിട്ട അതിക്രമം തെരഞ്ഞെടുപ്പിൽ ഉന്നയിക്കും. അതിനെ ആർക്കും തടയാനാവില്ലെന്നും അമിത് ഷാ പറഞ്ഞു.

Read More >>