യുപിയില്‍ ബിജെപിക്കാര്‍ തെര. ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചു; പ്രിസൈഡിങ് ഓഫിസറെ സ്ഥലം മാറ്റി; അക്രമികള്‍ക്കെതിരേ നടപടിയില്ല

ഉത്തര്‍ പ്രദേശിലെ 10 നിയോജകമണ്ഡലങ്ങളില്‍ ഏപ്രില്‍ 23 നായിരുന്നു വോട്ടെടുപ്പ്.

യുപിയില്‍ ബിജെപിക്കാര്‍ തെര. ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചു; പ്രിസൈഡിങ് ഓഫിസറെ സ്ഥലം മാറ്റി; അക്രമികള്‍ക്കെതിരേ നടപടിയില്ല

യുപിയിലെ മൊറാദാബാദില്‍ ബിജെപി പ്രവര്‍ത്തകര്‍ ഒരു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ചു. പോലിസ് ഇടപെട്ടാണ് ഉദ്യോഗസ്ഥന്റെ ജീവന്‍ രക്ഷിച്ചത്. സമാജ് വാദി പാര്‍ട്ടിയുടെ സൈക്കിള്‍ ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ വനിതാ വോട്ടര്‍മാരെ പ്രേരിപ്പിച്ചുവെന്നാരോപിച്ചാണ് പ്രിസൈഡിങ് ഓഫിസറെ ബിജെപിപ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഓഫിസറെ ബൂത്തില്‍ നിന്ന് മാറ്റിയെങ്കിലും അക്രമികള്‍ക്കെതിരേ കേസെടുക്കാന്‍ പോലിസ് തയ്യാറായിട്ടില്ല.യുപിയില്‍ ബിഎസ്പി, എസ്പി എന്നീ പാര്‍ട്ടികള്‍ സഖ്യമായാണ് ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

300 ഓളം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ തകകരാറുകളുണ്ടെന്ന് രാംപൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന സമജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്റെ മകന്‍ അബ്ദുല്ല ഖാന്‍ പരാതി കൊടുത്തിരുന്നെങ്കിലും തെര. ഉദ്യോഗസ്ഥര്‍ തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഉത്തര്‍ പ്രദേശിലെ 10 നിയോജകമണ്ഡലങ്ങളില്‍ ഏപ്രില്‍ 23 നായിരുന്നു വോട്ടെടുപ്പ്.

Read More >>