വിവാഹിതരാകാത്ത ആണിനും പെണ്ണിനും ഒരുമിച്ചു ഹോട്ടല്‍ മുറിയില്‍ കഴിയാം; തടയുന്നത് നിയമവിരുദ്ധം: മദ്രാസ് ഹൈക്കോടതി

വിവാഹം കഴിക്കാതെ ഒരുമിച്ച് കഴിയുന്നത് തടയാനാകില്ല. അതൊരു തരത്തിലും ക്രിമിനല്‍ കുറ്റമല്ല. അവരെ തടയാന്‍ നിയമത്തില്‍ വകുപ്പുകളുമില്ലെന്നുമായിരുന്നു കോടതിയുടെ നീരീക്ഷണം.

വിവാഹിതരാകാത്ത ആണിനും പെണ്ണിനും ഒരുമിച്ചു ഹോട്ടല്‍ മുറിയില്‍ കഴിയാം; തടയുന്നത് നിയമവിരുദ്ധം: മദ്രാസ് ഹൈക്കോടതി

മദ്രാസ്: വിവാഹിതരാകാതെ പ്രായപൂര്‍ത്തിയായ ആണും പെണ്ണും ഹോട്ടല്‍ മുറിയില്‍ കഴിയുന്നത് കുറ്റകരമല്ലെന്ന് മദ്രാസ് ഹൈക്കോടതി. അതില്‍ നിന്ന് അവരെ തടയുന്നതാണ് നിയമവിരുദ്ധ പ്രവൃത്തിയെന്നും ജസ്റ്റിസ് എംഎസ് രമേഷ് വ്യക്തമാക്കി. വിവാഹം കഴിക്കാതെ ഒരുമിച്ച് കഴിയുന്നത് തടയാനാകില്ല. അതൊരു തരത്തിലും ക്രിമിനല്‍ കുറ്റമല്ല. അവരെ തടയാന്‍ നിയമത്തില്‍ വകുപ്പുകളുമില്ലെന്നുമായിരുന്നു കോടതിയുടെ നീരീക്ഷണം.

കോയമ്പത്തൂരില്‍ അനാശാസ്യ നടപടികള്‍ ആരോപിച്ച് തഹസില്‍ദാര്‍ ഒരു ഹോട്ടല്‍ പൂട്ടി സീല്‍ ചെയ്ത നടപടി റദ്ദാക്കിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.ജൂണ്‍ 25 ന് ഇവിടെ പൊലീസ് പരിശോധന നടത്തുമ്പോള്‍, അവിവാഹിതരായ ആണും പെണ്ണും ഒരുമിച്ച് കഴിയുന്നുണ്ടായിരുന്നു. കൂടാതെ മുറിയില്‍ മദ്യക്കുപ്പികളുമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തഹസില്‍ദാര്‍ പ്രസ്തുത അപാര്‍ട്‌മെന്റ് അടച്ചുപൂട്ടി സീല്‍ ചെയ്തിരുന്നു.അനുവദനീയമായ അളവില്‍ മദ്യം കൈവശം വെയ്ക്കുന്നതും കുറ്റകരമല്ലെന്നും കോടതി ഇതിനോടൊപ്പം പറഞ്ഞു.

Read More >>