വിടില്ല, പോക്കിമോനെ; 24 മൊബൈൽഫോണുകളുമായി എഴുപതുകാരൻ

തായ്‌പെയ്: പോക്കിമോൻ കളിച്ച് തോറ്റവരും പിടിക്കാനുള്ള ശ്രമത്തിൽ അബദ്ധത്തിൽ ചാടിയവരും ഒരുപാടുണ്ട്. എന്നാൽ, പിടിതരാതെ കളിപ്പിക്കുന്ന പോക്കിമോനെ...

വിടില്ല, പോക്കിമോനെ; 24 മൊബൈൽഫോണുകളുമായി എഴുപതുകാരൻ

തായ്‌പെയ്: പോക്കിമോൻ കളിച്ച് തോറ്റവരും പിടിക്കാനുള്ള ശ്രമത്തിൽ അബദ്ധത്തിൽ ചാടിയവരും ഒരുപാടുണ്ട്. എന്നാൽ, പിടിതരാതെ കളിപ്പിക്കുന്ന പോക്കിമോനെ ഒതുക്കിയിട്ടുതന്നെ ബാക്കി കാര്യം എന്നുപറഞ്ഞ് കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ഒരു മുത്തച്ഛൻ. തായ്‌വാൻ തലസ്ഥാനമായ തായ്‌പെയിലെ എഴുപതുകാരൻ ഷെൻ സാൻ യുവാനാണ് പോക്കിമോനെ പിടിക്കാൻ 24 മൊബൈള്‍ ഫോണുകളുമായി ഇറങ്ങിയിരിക്കുന്നത്. അങ്കിൾ പോക്കിമോൻ എന്നാണ് ഈ മുത്തച്ഛൻ അറിയപ്പെടുന്നത്. സൈക്കിളിൽ മൊബൈൽ ഫോണുകൾ ഘടിപ്പിച്ചാണ് കളി. തായ്‌പേയിൽ ഇതുപോലെ പോക്കിമോനെ പിടിക്കാൻ ശ്രമിക്കുന്ന ഒരുപാട് പേരുണ്ട്. അതിൽ നിന്നും തീർത്തും വ്യത്യസ്തനാണ് ഇദ്ദേഹം. കാരണം, 2016ൽ പോക്കിമോൻ കളിക്കാൻ തുടങ്ങിയതിനു ശേഷം 45 ദശലക്ഷം ജീവികളെയാണ് ഇദ്ദേഹം പിടികൂടിയത്.

കൊച്ചുമകനാണ് മുത്തച്ഛനെ കളി പഠിപ്പിച്ചത്. 66ാം വയസ്സിലാണ് അദ്ദേഹം കളിക്കാൻ തുടങ്ങിയത്. 'എന്റെ മകൻ എന്റെ ജന്മദിനത്തിൽ ഒരു മൊബൈൽ ഫോൺ സമ്മാനിച്ചിരുന്നു. എന്റെ കൊച്ചുമോനാണ് അതിൽ പോക്കിമോൻ കളിക്കാൻ പഠിപ്പിച്ചത്. ഇതൊരു അസാദ്ധ്യ കണ്ടുപിടിത്തമാണ്'-അദ്ദേഹം പറഞ്ഞു. പോക്കിമോൻ കളിക്കാൻ വേണ്ടിമാത്രം ഒരു മാസം 1,000 തായ് വാൻ ഡോളറാണ് ഇദ്ദേഹം മൊബൈലിൽ റീച്ചാർജ് ചെയ്യുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ മുത്തച്ഛനെ അസ്യൂസ് മൊബൈൽ കമ്പനി തായ് വാനിലെ അംബാസഡറായി പ്രഖ്യാപിച്ചിരുന്നു.

Read More >>