പ്രിയങ്കാ ഗാന്ധിക്ക് 24 മണിക്കൂറിനുള്ളിൽ 1.5 ലക്ഷം ഫോളോവേഴ്‌സ്: സാമൂഹ്യമാദ്ധ്യത്തിലെ സൂപ്പർ സ്റ്റാർ ജനിച്ചെന്നു ശശി തരൂർ

. 'തമിഴ്‌നടൻ രജനികാന്താണ് 24 മണിക്കൂറിനുള്ളിൽ രണ്ടു ലക്ഷം ഫോളോവേഴ്‌സ് ലഭിച്ച ഒരേ ഒരു വ്യക്തി. എന്നാൽ തുടങ്ങി 12 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം ഫോളോവേഴ്‌സിനെ ലഭിച്ച പ്രിയങ്ക രജനികാന്തിനു എതിരാളിയാണ്.

പ്രിയങ്കാ ഗാന്ധിക്ക്  24 മണിക്കൂറിനുള്ളിൽ 1.5 ലക്ഷം ഫോളോവേഴ്‌സ്: സാമൂഹ്യമാദ്ധ്യത്തിലെ സൂപ്പർ സ്റ്റാർ ജനിച്ചെന്നു ശശി തരൂർ

ന്യൂഡൽഹി: ഇന്നലെ രാവിലെ 10.45ന് ട്വീറ്റർ അക്കൗണ്ട് തുടങ്ങിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്ക് 24 മണിക്കൂറിനുള്ളിൽ ലഭിച്ചത് 1.5 ലക്ഷം ഫോളോവേഴ്‌സ്. പ്രിയങ്കാ ഗാന്ധിക്ക് ട്വിറ്ററിൽ ലഭിച്ച സ്വീകരണത്തെ കോൺഗ്രസ് നേതാവ് എം.പി ശശി തരൂർ വിശേഷിപ്പിച്ചത് സാമൂഹ്യമാദ്ധ്യമങ്ങളിലെ സൂപ്പർ സ്റ്റാർ ജനിച്ചെന്നാണ്. 'തമിഴ്‌നടൻ രജനികാന്താണ് 24 മണിക്കൂറിനുള്ളിൽ രണ്ടു ലക്ഷം ഫോളോവേഴ്‌സ് ലഭിച്ച ഒരേ ഒരു വ്യക്തി. എന്നാൽ ട്വിറ്റർ തുടങ്ങി 12 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം ഫോളോവേഴ്‌സിനെ ലഭിച്ച പ്രിയങ്ക രജനികാന്തിനു എതിരാളിയാണ്. സാമൂഹ്യമാദ്ധ്യത്തിലെ സൂപ്പർ സ്റ്റാർ ജനിച്ച പ്രതീതിയാണിപ്പോൾ'- തരൂർ പറഞ്ഞു.

5 ലക്ഷം ഫോളോവേഴ്‌സ് ഉണ്ടെങ്കിലും പ്രിയങ്ക ഇതു വരെ ട്വീറ്റൊന്നും ചെയ്തിട്ടില്ല.

രാഹുൽ ഗാന്ധി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള കോൺഗ്രസ് നേതാവാണ് ശശിതരൂർ. രാഹുലിന് 84.7 ലക്ഷം ഫോളോവേഴ്‌സും തരൂരിന് 67.5 ലക്ഷം ഫോളോവേഴ്‌സുമുണ്ട്.

Read More >>