ചെറുകിട ഇടത്തരം സംരംഭങ്ങളിൽ കഴിഞ്ഞ നാലു വർഷത്തിനിടെ സൃഷ്ടിക്കപ്പെട്ടത് 3,32,394 തൊഴിലവസരങ്ങള്‍

Published On: 9 March 2019 4:30 AM GMT
ചെറുകിട ഇടത്തരം സംരംഭങ്ങളിൽ കഴിഞ്ഞ നാലു വർഷത്തിനിടെ സൃഷ്ടിക്കപ്പെട്ടത് 3,32,394 തൊഴിലവസരങ്ങള്‍

ന്യൂഡൽഹി: ചെറുകിട ഇടത്തരം സംരംഭങ്ങളിൽ കഴിഞ്ഞ നാലു വർഷത്തിനിടെ സൃഷ്ടിക്കപ്പെട്ടത് 3,32,394 തൊഴിലവസരങ്ങളെന്ന് സി.ഐ.ഐ പഠന റിപ്പോർട്ട്. 2015 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച പഠനത്തിൽ ഒരു ലക്ഷം സ്ഥാപനങ്ങളെയാണ് ഉൾപ്പെടുത്തിയത്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നാലു വർഷക്കാലയളവിൽ മഹാരാഷ്ട്ര, ഗുജറാത്ത്,തെലങ്കാന സംസ്ഥാനങ്ങളാണ് കൂടുതൽ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചത്. മഹാരാഷ്ട്രയിൽ 97,286 ഉം ഗുജറാത്തിൽ 47,879 ഉം തെലങ്കാനയിൽ 32,982 ഉം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ കേരളത്തിൽ അത് 15,206 ആയിരുന്നു.

Top Stories
Share it
Top