വളരെ അപൂർവമായി മാത്രമാണ് കടലിൽ നിന്നും അകലെയായി തിമിംഗലത്തിന്റെ ജഡം കാണപ്പെടാറുളളത്.

ആമസോണ്‍ കാടിന് നടുവില്‍ 36 അടി നീളമുളള തിമിംഗലം

Published On: 28 Feb 2019 4:45 AM GMT
ആമസോണ്‍ കാടിന് നടുവില്‍ 36 അടി നീളമുളള തിമിംഗലം

മരാജോ: ആമസോൺ കാടിന് നടുവിലായി 36 അടി നീളമുളള കൂറ്റൻ തിമിംഗലത്തിന്റെ ജഡം കണ്ടെത്തി. ബ്രസീലിയൻ ദ്വീപായ മരാജോയിൽ കരയ്ക്കടിഞ്ഞ നിലയിൽ വെളളിയാഴ്ചയാണ് ജഡം കണ്ടെത്തിയത്. ആമസോൺ നദിയിൽ നിന്നും 15 മീറ്റർ അകലെയാണ് മരാജോ. എന്നാൽ തിമിംഗലം തീരത്തുനിന്ന് ഇത്രയും അകലെ എങ്ങനെ എത്തിയതെന്നത് വ്യക്തമല്ല.

തിമിംഗലം നേരത്തെ ചത്തിട്ടുണ്ടാവും ശേഷം ഉയർന്ന തിരമാല കാരണം ജഡം തീരത്തടിഞ്ഞതാകാമെന്നും മരാജോ ദ്വീപിലെ സന്നദ്ധ സേവന പ്രവർത്തകർ വ്യക്തമാക്കി. ഒരു വയസ് മാത്രം പ്രായമുള്ള തിമിംഗലമാണ് കരക്കടിഞ്ഞത്. എന്നാൽ തിമിംഗലം എങ്ങനെയാണ് ഇവിടെയെത്തിയതെന്ന് അവ്യക്തമാണെന്ന് മരാജോയിലെ സമുദ്ര ഗവേഷകർ പറഞ്ഞു. തീരത്തുനിന്ന് ദൂരെയുളള കണ്ടൽകാടുകൾക്ക് നടുവിലാണ് ജഡം കണ്ടെത്തിയതെന്നും ഗവേഷകർ കൂട്ടിച്ചേർത്തു.

വളരെ അപൂർവമായി മാത്രമാണ് കടലിൽ നിന്നും അകലെയായി തിമിംഗലത്തിന്റെ ജഡം കാണപ്പെടാറുളളത്. ഇതിന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്. തിമിംഗലത്തിന്റെ മരണ കാരണം കണ്ടെത്താനായി ഫോറൻസിക് പരിശോധന നടത്താൻ തീരുമാനിച്ചതായും ഗവേഷകർ വ്യക്തമാക്കി.

Top Stories
Share it
Top