'സത്യസന്ധമായി തെരഞ്ഞെടുപ്പ് നടന്നാല്‍ ബി.ജെ.പിക്ക് 40 സീറ്റ്

മുതിർന്ന ബി.ജെ.പി നേതാവും സുപ്രിം കോടതി അഭിഭാഷകനുമായ അജയ് അഗർവാൾ, നരേന്ദ്ര മോദിക്കയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ന്യൂഡൽഹി: രാജ്യത്ത് സത്യസന്ധമായ രീതിയിൽ തെരഞ്ഞടുപ്പ് നടക്കുകയാണെങ്കിൽ ബി.ജെ.പിക്ക് 40ൽ അധികം സീറ്റുകൾ ലഭിക്കില്ലെന്ന് മുതിർന്ന ബി.ജെ.പി നേതാവും സുപ്രിം കോടതി അഭിഭാഷകനുമായ അജയ് അഗർവാൾ.

നരേന്ദ്ര മോദിക്കയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ സോണിയാ ഗാന്ധിയെ നേരിടാൻ ബി.ജെ.പി രംഗത്തിറക്കിയിരുന്നത് ഇദ്ദേഹത്തെയായിരുന്നു. നരേന്ദ്ര മോദി പാർട്ടി അണികളെ അടിമകളെ പോലെയാണ് കണക്കാക്കുന്നത്. 24 മണിക്കൂറും പാർട്ടി പ്രവർത്തനം നടത്തുന്ന പ്രവർത്തകരെ പരിഗണിക്കാൻ പോലും മോദി തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ കഷ്ടിച്ച് രക്ഷപ്പെടുത്തിയത് തന്റെ സമയോചിതമായ ഇടപെടലായിരുന്നുവെന്നും എന്നാൽ, നരേന്ദ്ര മോദി തന്നോട് നന്ദി കാട്ടിയില്ലെന്നും അജയ് അഗർവാൾ പറയുന്നു. നോട്ടുനിരോധനത്തിന്റെ മറവിൽ നടന്ന അഴിമതികൾ ചൂണ്ടിക്കാട്ടി താൻ മോദിക്ക് നിരവധി കത്തുകൾ എഴുതിയിട്ടുണ്ടെന്നും, എന്നാൽ അവയൊന്നും അന്വേഷിക്കാതെ മോദി തന്റെ രോഷം പുറത്തു കാണിക്കുന്ന തിരിക്കിലായിരുന്നെന്നും അഗർവാൾ വ്യക്തമാക്കി.

Read More >>