പ്രസ്താവന നിർഭാഗ്യകരം; ഷർജീൽ ഇമാമിനെ തള്ളി ഉവൈസി

ഷർജീൽ ഇമാമിനെതിരെ യു.എ.പി.എ ചുമത്തിയ അസമിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് അദ്ദേഹത്തെ തള്ളി ഉവൈസി രംഗത്തെത്തിയിരിക്കുന്നത്

പ്രസ്താവന നിർഭാഗ്യകരം; ഷർജീൽ ഇമാമിനെ തള്ളി ഉവൈസി

ന്യൂഡൽഹി: സി.എ.എ വിരുദ്ധ മുന്നണി പോരാളിയും ജെ.എൻ.യു ഗവേഷക വിദ്യാർത്ഥിയുമായ ഷർജീൽ ഇമാമിനെ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. ഷർജീൽ ഇമാമിന്റെ പ്രസ്താവന തീർത്തും അപലപനീയമാണെന്ന് ഉവൈസി പ്രതികരിച്ചു. ' അസമിൽ ഷർജീൽ ഇമാം നടത്തിയ പ്രസ്താവന തീർത്തും. ഷഹീന്‍ബാഗിലെ സ്ത്രീകൾ ഈ രാജ്യത്തിനായി തണുത്തുറഞ്ഞ കാലാവസ്ഥയിൽ പോലും പ്രതിഷേധിക്കുന്നുണ്ട്. ഈ പ്രസ്താവന അവരുടെ പ്രതിഷേധത്തിന് എതിരാണ്.'- ഹൈദരാബാദിൽ നടന്ന സി.എ.എ പ്രതിഷേധ പരിപാടിയിൽ ഉവൈസി പറഞ്ഞു.

ഷർജീൽ ഇമാമിനെതിരെ യു.എ.പി.എ ചുമത്തിയ അസമിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് അദ്ദേഹത്തെ തള്ളി ഉവൈസി രംഗത്തെത്തിയിരിക്കുന്നത്. ഷർജീൽ ഇമാമിനെതിരായ കരിനിയമം പിൻവലിക്കണമെന്നാവശ്യവുമായി ജാമിയ കോഡിനേഷൻ കമ്മിറ്റി (ജെ.സി.സി) രംഗത്തെത്തിയിട്ടുണ്ട്.

കരിനിയമങ്ങൾ ചുമത്തി വ്യക്തികളെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് ജെ.സി.സി പറഞ്ഞു. മാദ്ധ്യമ കുപ്രചാരണത്തിന്റെ അടിസ്ഥാനത്തിലാണ് ഷർജീലിനെ വേട്ടയാടുന്നതെന്നും കമ്മിറ്റി പറഞ്ഞു. ഷർജീലിന് പിന്തുണയുമായി ജെ.എൻ.യു വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തി. സുപ്രസിദ്ധമായ ഡൽഹി ഷാഹിൻ ബാഗ് പോരാട്ടത്തിന് പിന്നിലെ സജീവ സാന്നിധ്യമായിരുന്നു ഷർജീൽ ഇമാം. അസം പൊലീസാണ് ഷർജീലിനെതിരെ യു.എ.പി.എ നിയമപ്രകാരം കേസെടുത്തത്. അസമിലേക്ക് സൈന്യം പോകുന്ന വഴി തടസപ്പെടുത്തി പൗരത്വ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുത്തണം എന്ന പ്രസ്താവനയുടെ പേരിലാണ് കേസെടുത്തത്. രാജ്യത്തെ വിഭജിക്കാൻ ആഹ്വാനം ചെയ്തുവെന്ന് ആരോപിച്ച് വിദ്യാർഥിക്കെതിരെ യു.എ.പി.എ ചുമത്തുകയായിരുന്നു.

Read More >>