അയോദ്ധ്യ കേസിൽ സുപ്രിം കോടതി വിധി: ഉത്തരവിലെ 10 പോയിന്റുകൾ

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് ഉത്തരവ്

അയോദ്ധ്യ കേസിൽ സുപ്രിം കോടതി വിധി: ഉത്തരവിലെ 10 പോയിന്റുകൾ

ന്യൂഡൽഹി: അയോദ്ധ്യയിലെ തർക്ക ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ സുപ്രിം കോടതിയുടെ അനുമതി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് ഉത്തരവ്.

സുപ്രിം കോടതി ഉത്തരവിലെ പ്രധാന 10 പോയിന്റുകൾ:

1. തർക്ക ഭൂമിയിൽ ക്ഷേത്രം പണിയാൻ ട്രസ്റ്റിന് അനുമതി. ഒപ്പം മുസ്‌ലിം വിഭാഗങ്ങൾക്ക് പള്ളി പണിയാൻ പകരം ഭൂമി അനുവദിക്കാനും ഉത്തരവ്.

2. ക്ഷേത്രം പണിയാൻ മൂന്ന് മാസത്തിനുള്ളിൽ ട്രസ്റ്റ് രൂപീകരിക്കാൻ കേന്ദ്ര സർക്കാരിന് സുപ്രിം തകോടതി നിർദ്ദേശം.

3. തർക്കഭൂമിയായ 2.77 ഏക്കർ ഭൂമി മുഴുവനും ക്ഷേത്ര നിർമ്മാണത്തിനായി വിട്ടു നൽകി.

4. പള്ളി നിർമ്മിക്കാൻ അഞ്ച് ഏക്കർ ഭൂമി സുന്നി വഖഫ് ബോർഡിന് കൈമാറാൻ ഉത്തരവ്

5. 2010ൽ അലഹബാദ് ഹൈക്കോടതി തർക്ക ഭൂമി മൂന്നായി വിഭജിച്ചത് തെറ്റ്.

6. നിർമോഹി അഖാരയുടെ അവകാശ ഹർജി തള്ളി. എന്നാൽ, ക്ഷേത്ര നിർമ്മാണ ട്രസ്റ്റിയിൽ നിർമോഹി അഖാരയ്ക്ക് ഉചിതമായ പ്രാതിനിധ്യം നൽകും.

7. സുന്നി വഖഫ് ബോർഡിനെതിരായ ഷിയ വഖഫ് ബോർഡിന്റെ ഹർജി തള്ളി

8. ക്ഷേത്ര നിർമ്മാണ ചുമതലകളിൽ നിന്ന് വി.എച്ച്.പി പിന്തുണയുള്ള രാം ജന്മസ്ഥാൻ ന്യാസിനെ ഒഴിവാക്കി.

9. ആർക്കിയോളജിക്കൽ തെളിവുകൾ തള്ളിക്കളയാനാകില്ല. ഒഴിഞ്ഞ ഭൂമിയിലല്ല ബാബരി മസ്ജിദ് നിർമ്മിച്ചതെന്ന് ആർക്കിയോളജി സർവേ ഓഫ് ഇന്ത്യയുടെ രേഖകൾ വ്യക്തമാക്കുന്നു. പള്ളിക്ക് അടിയിലെ ഭൂമിയിൽ മറ്റു ചില നിർമ്മിതികളുണ്ട്. ഇവ മുസ് ലിം സംസ്‌ക്കാരത്തിനോട് യോജിച്ചു നിൽക്കുന്നതല്ല. എന്നാൽ, പള്ളി നിർമ്മിക്കാൻ ക്ഷേത്രം തകർത്തുവെന്ന് ആർക്കിയോളജിക്കൽ സർവേയുടെ റിപ്പോർട്ടിൽ പറയുന്നില്ല.

10. 1992ൽ ബാബരി മസ്ജിദ് തകർത്തത് സുപ്രിം കോടതി വിധിയുടെ ലംഘനമാണ്.

Read More >>