ചിദംബരത്തെ മുൾമുനയിൽ നിർത്തി സി.ബി.ഐ ഉന്നയിച്ച ഇരുപത് ചോദ്യങ്ങൾ

ഇടപാടുമായി ബന്ധപ്പെട്ടതു മുതൽ നോട്ടീസ് ലഭിച്ചിട്ടും ഹാജരാകത്തതിന്റെ കാരണവും ചിദംബരത്തോട് അധികൃതർ ചോദിച്ചു.

ചിദംബരത്തെ മുൾമുനയിൽ നിർത്തി സി.ബി.ഐ ഉന്നയിച്ച ഇരുപത് ചോദ്യങ്ങൾ

ഐ.എൻ.എക്‌സ് മീഡിയ കേസിൽ കുറ്റാരോപിതനായി സി.ബി.ഐ കസ്റ്റഡിയിൽ കഴിയുന്ന കോൺഗ്രസിന്റെ മുതിർന്ന നേതാവ് പി.ചിദംബരത്തോട് സി.ബി.ഐ ചോദിച്ച ഇരുപത് ചോദ്യങ്ങൾ. ഇടപാടുമായി ബന്ധപ്പെട്ടതു മുതൽ നോട്ടീസ് ലഭിച്ചിട്ടും ഹാജരാകത്തതിന്റെ കാരണവും ചിദംബരത്തോട് അധികൃതർ ചോദിച്ചു.

2017 മെയ് 15ന് എഫ്.ഐ.ആറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ചിദംബരത്തിന്റെ അറസ്റ്റ്. ഡൽഹി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് മുൻ മന്ത്രിയുടെ അറസ്റ്റിന് വഴിയൊരുങ്ങിയത്.

ഒന്നാം യുപിഎയുടെ കാലത്ത് ഐ.എൻ.എക്സ്. മീഡിയയ്ക്ക് വിദേശത്തുനിന്ന് 305 കോടിരൂപയുടെ നിക്ഷേപത്തിനായി വിദേശനിക്ഷേപ പ്രോത്സാഹന ബോർഡ് ചട്ടം ലംഘിച്ച് അനുമതി നൽകിയെന്ന പരാതിയാണ് കേസിന് ആധാരം. 2007-ൽ ഒന്നാം യു.പി.എ. സർക്കാരിന്റെ കാലത്ത് നടന്ന സംഭവത്തിൽ അന്നത്തെ ധനമന്ത്രി ചിദംബരം വഴിവിട്ട സഹായം നൽകിയെന്നാണ് ആരോപണമുള്ളത്.

ഇരുപത് ചോദ്യങ്ങൾ

* യു.കെ, സ്‌പെയിൻ, മലേഷ്യ എന്നിവിടങ്ങളിൽ വസ്തുവകകൾ വാങ്ങാൻ എവിടെ നിന്നാണ് പണം ലഭിച്ചത്.

*ബാഴ്‌സലോണ ടെന്നിസ് ക്ലബ് വാങ്ങാൻ പണം എവിടെ നിന്നും ലഭിച്ചു.

*ബ്രിട്ടിഷ് വിർജിൻ ദ്വീപിൽ നിന്നും എന്തുകൊണ്ടാണ് കാർത്തിക്ക് പണം ലഭിച്ചത്

*ഐഎൻഎക്‌സ് ഇടപാടിന് കൈക്കൂലിയായി ലഭിച്ച പണം നിങ്ങൾ അല്ലെങ്കിൽ കാർത്തി എവിടെയാണ് നിക്ഷേപിച്ചത്.

*നിങ്ങളുടെ വിദേശ അധിഷ്ഠിത ഷെൽ കമ്പനികളുടെ തെളിവുകൾ തങ്ങളുടെ കൈയ്യിലുണ്ട് അതേ കുറിച്ച് എന്ത് പറയുന്നു.

* നിങ്ങൾക്കും കാർത്തിക്കും എത്ര ഷെൽ കമ്പനികളുണ്ട്

* എന്താണ് ബിസിനസ് അല്ലെങ്കിൽ ഈ ഷെൽ കമ്പനികൾ കൈകാര്യം ചെയ്യുന്ന മേഖലകൾ ഏതെല്ലാം.

*പീറ്റർ മുഖർജിയുടെ മുൻ ഭാര്യ ഇന്ദ്രാണി മുഖർജിയുടെ ഉടമസ്ഥതയിലായിരുന്ന ഐഎൻഎക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിലെ മൂന്ന് മൗറീഷ്യസ് ആസ്ഥാനമായ കമ്പനികൾ നടത്തിയ 305 കോടിയുടെ വിദേശ നിക്ഷേപത്തെക്കുറിച്ച് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട് അതിൽ എന്താണ് നിങ്ങൾക്ക് പറയാനുള്ളത്.

* ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് പ്രൊമേഷൻ ബോർഡിന്റെ വിവിധ വകുപ്പുകളെ നിങ്ങളുടെ മകൻ സ്വാധീനിച്ചിട്ടുണ്ടോ.

*ഐഎൻക്‌സ് മീഡിയ ഇടപാടിലെ എല്ലാ വിദേശ നിക്ഷേപ നിയമങ്ങളും ലംഘിക്കാൻ മകൻ കാർത്തിയെ ധനമന്ത്രിയെന്ന നിലയിൽ നിങ്ങൾ എങ്ങനെ അനുവദിച്ചു. എങ്ങനെ ഇടപെട്ടു.

*എന്തുകൊണ്ടാണ് നിങ്ങൾ നോർത്ത് ബ്ലോക്കിൽ ഇന്ദ്രാണി മുഖർജിയെ കണ്ടത്.

*കാർത്തിയുമായി ബന്ധം സൂക്ഷിക്കാൻ നിങ്ങൾ ഇന്ദ്രാണിയോട് ആവശ്യപ്പെട്ടിരുന്നോ.

* നിങ്ങൾ പീറ്റർ മുഖർജിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നോ.

*നിങ്ങളുടെ നിർദ്ദേശപ്രകാരം ഐഎൻഎക്‌സ് മീഡിയക്ക് അനുവാദം നൽകുന്നതിൽ പങ്കാളികളായ നോർത്ത് ബ്ലോക്കിലെ മറ്റു ഉദ്യോഗസ്ഥർ ആരെല്ലാമാണ്.

*നോട്ടീസ് നൽകിയിട്ടും അതിനോട് പ്രതികരിക്കാതെ മുഖം തിരിച്ചത് എന്താണ്.

* ഡൽഹി ഹൈക്കോടതി ജാമ്യാപേക്ഷ നിരസിക്കുന്നതിനു മുമ്പും അതിനു ശേഷവും നിങ്ങൾ എവിടെയായിരുന്നു, ഈ സമയത്ത് നിങ്ങൾ ആരുമായാണ് കൂടിക്കാഴ്ച നടത്തിയത്, എവിടെവെച്ചാണ് കണ്ടത്.

*ഈ സമയത്തെല്ലാം നിങ്ങളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഏതു നമ്പറാണ് നിങ്ങൾ ഉപയോഗിച്ചത്.

*അറസ്റ്റിൽ നിന്നും രക്ഷപ്പെടുകയായിരുന്നില്ല നിങ്ങളുടെ ലക്ഷ്യമെങ്കിൽ പിന്നെ എന്തിനാണ് സുപ്രിം കോടതിയിൽ നിന്നും മടങ്ങും വഴി ഡ്രൈവറേയും ക്ലർക്കിനേയും ഒഴിവാക്കിയത്.

*സി.ബി.ഐ നോട്ടീസ് ലഭിച്ചിട്ടും എന്തുകൊണ്ട് ഹാജരായില്ല.

Read More >>