ഡൽഹിയിൽ ബി.ജി.പിക്ക് കനത്ത തിരിച്ചടി; എതിർകളത്തിൽ തന്ത്രമൊരുക്കുന്നത് പ്രശാന്ത് കിഷോർ

ഉടന്‍ തന്നെ ഐ–പാകുമായി ചേർന്ന് തെരഞ്ഞെടുപ്പ് കാമ്പേനുകൾ ആരംഭിക്കുമെന്ന് എ.എ.പി വൃത്തങ്ങൾ പ്രതികരിച്ചു.

ഡൽഹിയിൽ ബി.ജി.പിക്ക് കനത്ത തിരിച്ചടി; എതിർകളത്തിൽ തന്ത്രമൊരുക്കുന്നത് പ്രശാന്ത് കിഷോർ

ഡൽഹിയിൽ എ.എ.പിയെ പുറത്താക്കി അധികാരം പിടിക്കാമെന്ന ബി.ജെ.പിയുടെ മോഹത്തിന് വീണ്ടും തിരിച്ചടി. അടുത്ത വർഷം ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പു തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനോടൊപ്പം കെെകോർക്കാനൊരുങ്ങി എ.എ.പി. കിഷോറിൻെറ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മറ്റി(ഐ–പാക്)യുമായി സഹകരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ അറിയിച്ചു.

ഉടന്‍ തന്നെ ഐ–പാകുമായി ചേർന്ന് തെരഞ്ഞെടുപ്പ് കാമ്പേനുകൾ ആരംഭിക്കുമെന്ന് എ.എ.പി വൃത്തങ്ങൾ പ്രതികരിച്ചു. ഇതിനായി ഐ-പാകിൻെറ ചെറിയ ഒരു സംഘം ഡൽഹിയിലെത്തിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു. ​ഗുജറാത്തിൽ 2011ൽ നരേന്ദ്ര മോദിയുടെ പ്രചാരണ തന്ത്രങ്ങൾ ആവിഷ്കരിച്ചതോടെയാണു പ്രശാന്ത് ദേശീയ ശ്രദ്ധനേടുന്നത്.

കഴിഞ്ഞ വർഷം നിതിഷ് കുമാറിന്റെ ജെ.ഡി.യുവിൽ ചേർന്ന അദ്ദേഹം ഇപ്പോൾ ജെ.ഡി.യു വൈസ് പ്രസിഡന്റാണ്. എന്നാൽ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടു നിതീഷുമായി ഇടഞ്ഞു നിൽക്കുന്ന അദ്ദേഹം. ഇതോടെ ബി.ജെ.പിക്കെതിരെ കടുത്ത വിമർശനവുമായി അദ്ദേഹം രം​ഗത്തുണ്ട്. പൗരത്വ നിയമം നോട്ട് നിരോധനത്തിന് സമാനമാണെന്ന് പരിഹസിച്ച് പ്രശാന്ത് ഇന്ന് രം​ഗത്തെത്തിയിരുന്നു.

Read More >>