ബംഗാളിൽ ഇതിനു മുൻപ് 28000 കോടിയുടെ നിക്ഷേപം റിലയൻസ് നടത്തിയിട്ടുണ്ട്. ഇതിനു പുറമേയാണ് ജിയോയുടെ നിക്ഷേപം.

പശ്ചിമ ബംഗാളിൽ 10000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി മുകേഷ് അംബാനി

Published On: 2019-02-08T14:58:06+05:30
പശ്ചിമ ബംഗാളിൽ 10000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി മുകേഷ് അംബാനി

മുംബൈ: ഇന്ത്യൻ സമ്പന്നൻ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡ് പശ്ചിമ ബംഗാളിൽ 10,000 കോടിയുടെ നിക്ഷേപം നടത്തുന്നു. റിലയൻസിന്റെ ഭാഗമായുള്ള റിലയൻസ് ജിയോ ഇൻഫോകമ്മ്യുണിക്കേഷൻസ് ആയിരിക്കും നിക്ഷേപത്തിന് നേതൃത്വം നൽകുക.

ബംഗാളിൽ ഇതിനു മുൻപ് 28000 കോടിയുടെ നിക്ഷേപം റിലയൻസ് നടത്തിയിട്ടുണ്ട്. ഇതിനു പുറമേയാണ് ജിയോയുടെ നിക്ഷേപം. ബംഗാളിന്റെ ഡിജിറ്റൽ മുഖം മാറ്റിമറിക്കുന്ന വിപ്ലവ പദ്ധതിയായിരിക്കുമിതെന്ന് കൊൽക്കത്തയിൽ നടന്ന ബംഗാൾ ഗ്ലോബൽ സമ്മിറ്റിൽ മുകേഷ് അംബാനി പറഞ്ഞു.

2016ൽ ആദ്യ സമ്മേളനത്തിൽ പങ്കെടുത്തപ്പോൾ റിലയൻസ് ഗ്രൂപ്പ് 4500 കോടിയുടെ നിക്ഷേപം നടത്തിയിരുന്നു. 50000 പേർക്ക് തൊഴിൽ ലഭ്യമാക്കുന്ന പദ്ധതികൾ ആവിഷ്‌കരിക്കും, 2020 ഓടെ ഇത് സാദ്ധ്യമാവും.100 ഏക്കറിലെ ഐ.ടി ഹബ്ബുകൾ കൊൽക്കത്തയുടെ മുഖം തന്നെ മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top Stories
Share it
Top