ഡിജിറ്റല്‍വല്‍ക്കരണം ലക്ഷ്യം വെച്ച് ആമസോണ്‍; ഇന്ത്യയില്‍ 7087 കോടി രൂപ നിക്ഷേപിക്കും

ഇന്ത്യ- യുഎസ് സഖ്യം 21 -ാം നൂറ്റാണ്ടിലെ എറ്റവും പ്രധാനപ്പെട്ടതാണെന്നും വരുന്നത് ഇന്ത്യയുടെ നൂറ്റാണ്ടാണെന്നും ബെസോസ് പറഞ്ഞു.

ഡിജിറ്റല്‍വല്‍ക്കരണം ലക്ഷ്യം വെച്ച് ആമസോണ്‍;   ഇന്ത്യയില്‍ 7087 കോടി രൂപ നിക്ഷേപിക്കും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വമ്പന്‍ നക്ഷേപ പദ്ധതിയ്‌ക്കൊരുങ്ങി ആമസോണ്‍. രാജ്യത്തെ ചെറുതും ഇടത്തരവുമായ വ്യവസായങ്ങളെ ഡിജിറ്റല്‍വല്‍ക്കരിക്കാനുള്ള ലക്ഷ്യം മുന്‍നിര്‍ത്തി 7087 കോടി രൂപ നിക്ഷേപിക്കുമെന്ന് ആമസോണ്‍ സിഇഒ ജെഫ് ബെസോസ് പറഞ്ഞു.

2025 ല്‍ 10 കോടി ബില്യണ്‍ ഡോളര്‍ മതിപ്പുള്ള മെയ്ക് ഇന്‍ ഇന്ത്യ ഉല്‍പന്നങ്ങള്‍ ആഗോളവിപണിയില്‍ എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ- യുഎസ് സഖ്യം 21 -ാം നൂറ്റാണ്ടിലെ എറ്റവും പ്രധാനപ്പെട്ടതാണെന്നും വരുന്നത് ഇന്ത്യയുടെ നൂറ്റാണ്ടാണെന്നും ബെസോസ് പറഞ്ഞു.

Read More >>