സര്‍ക്കാര്‍ ചെലവില്‍ കേന്ദ്ര വിരുദ്ധ സമരം; ചന്ദ്രബാബു നായിഡു പൊതുഫണ്ടില്‍ നിന്ന് ചെവഴിച്ചത് 11 കോടി

ആന്ധ്ര സര്‍ക്കാരിന്റെ ജനറല്‍ അഡ്മിനിസ്‌ട്രേറ്റീവ് വകുപ്പാണ് ഫെബ്രുവരി 6 ന് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. അതേ ദിവസം ധനവകുപ്പ് മറ്റൊരു ഉത്തരവിലൂടെ 10 കോടിയും അനുവദിച്ചു.

സര്‍ക്കാര്‍ ചെലവില്‍ കേന്ദ്ര വിരുദ്ധ സമരം; ചന്ദ്രബാബു നായിഡു പൊതുഫണ്ടില്‍ നിന്ന് ചെവഴിച്ചത് 11 കോടി

എന്തും ജനങ്ങളുടെ തലയില്‍ വച്ചുകെട്ടുക ഇന്ത്യന്‍ ഭരണവര്‍ഗങ്ങളുടെ ശീലമാണ്. അക്കാര്യത്തില്‍ ആരും മോശമല്ല. കേരളത്തില്‍ വനിതാമതിലിന് പണം ചെലഴിച്ചോ ഇല്ലയോ എന്നതായിരുന്ന അഭിനവ നവോത്ഥാന ചര്‍ച്ചയുടെ ഒരു ഭാഗം. ഇതാ ആന്ധ്രയില്‍ നിന്ന് പുതിയൊരു വാര്‍ത്ത. കേന്ദ്രസര്‍ക്കാരിനെതിരായ സമരത്തിന് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലൂടെ മൊത്തം 11 കോടി രൂപയാണ് ആന്ധ്ര സര്‍ക്കാര്‍ അനുവദിച്ചത്.

ഇതില്‍ 1.12 കോടി രൂപ 20 കോച്ചുകള്‍ വീതമുള്ള രണ്ട് സ്‌പെഷ്യല്‍ തീവണ്ടികള്‍ വാടകക്കെടുക്കുന്നതിനാണ്. അതില്‍ ഒന്ന് അനന്തപുരമുവില്‍ നിന്നും മറ്റൊന്ന് ശ്രീകാകുളത്തുനിന്നും ബുക്ക്‌ ചെയ്തു. ശ്രീകാകുളത്തുനിന്ന് തീവണ്ടി ബുക്ക് ചെയ്യാന്‍ 59,49,380 രൂയും അനന്തപുരമുവില്‍ നിന്ന് 42,67,08 രൂപയും കോച്ച് ഡിപ്പോസിറ്റായി 10,00,000 രൂപയും ചെലവായി.ആന്ധ്ര സര്‍ക്കാരിന്റെ ജനറല്‍ അഡ്മിനിസ്‌ട്രേറ്റീവ് വകുപ്പാണ് ഫെബ്രുവരി 6 ന് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

അതേ ദിവസം ധനവകുപ്പ് മറ്റൊരു ഉത്തരവിലൂടെ 10 കോടി അനുവദിച്ചു. ഡല്‍ഹിയിലെ ഏകദിന പ്രതിഷേധ പരിപാടിയ്ക്ക് തീവണ്ടി ഏര്‍പ്പെടുത്തുന്നതിനും മറ്റു ചിലവുകള്‍ക്കും എന്നതായിരുന്നു പണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ പറഞ്ഞിരുന്നത്.

ഫെബ്രുവരി 11ന് ഡല്‍ഹിയിലെ ആന്ധ്രഭവനിലായിരുന്നു ചന്ദ്രബാബു നായിഡു നിരാഹാരമനുഷ്ടിച്ചത്. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കുകയെന്ന ആവശ്യമുന്നയിച്ച് കേന്ദ്രവും ആന്ധ്രയും തമ്മിലുള്ള പോര് കുറേ കാലമായി ആന്ധ്രരാഷ്ട്രീയത്തിലെ മുഖ്യ വിഷയങ്ങളിലൊന്നാണ്. ഇക്കാര്യത്തില്‍ ദേശീയ രാഷ്ട്രീയത്തിലെ നിരവധി നേതാക്കള്‍ അദ്ദേഹത്തിന് പിന്തുണയുമായുണ്ട്. അരവിന്ദ് കെജ്രിവാള്‍, രാഹുല്‍ ഗാന്ധി, ഫറൂഖ് അബ്ദുല്ല തുടങ്ങി സമാജ് വാദിപാര്‍ട്ടിയുടെയും ശിവസേനയുടെയും നേതാക്കളും പിന്തുണയായി എത്തിയിട്ടുണ്ട്.

Read More >>