'ഡൽ​ഹിയുടെ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു'; അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ കെജ്‌രിവാൾ

ഡല്‍ഹി മുഖ്യമന്ത്രിയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ആദ്യമായാണ് അമിത് ഷായുമായി കെജ്‌രിവാൾ കൂടിക്കാഴ്ച നടത്തുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഡൽ​ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കൂടിക്കാഴ്ച നടത്തി. കൃഷ്ണ മേനോന്‍ മാര്‍ഗിലെ അമിത് ഷായുടെ വസതിയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ആഭ്യന്തര മന്ത്രാലയം നേരത്ത തന്നെ തീരുമാനിച്ച കൂടിക്കാഴ്ച 20 മിനുട്ടുകളിലേറെ നീണ്ടു നിന്നു.

വളരെ നല്ലതും ഫലപ്രദവുമായിരുന്നു കൂടിക്കാഴ്ചയെന്ന് കെജ്‌രിവാൾ പ്രതികരിച്ചു. ഡൽഹിയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്തു. ഡൽ​ഹിയുടെ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായും കെജിരിവാൾ അറിയിച്ചു. ട്വിറ്ററിലൂടെയാണ് കെജ്‌രിവാളിൻെറ പ്രതികരണം.

ഡല്‍ഹി മുഖ്യമന്ത്രിയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ആദ്യമായാണ് അമിത് ഷായുമായി കെജ്‌രിവാൾ കൂടിക്കാഴ്ച നടത്തുന്നത്. ഡല്‍ഹി നിയമ സഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മിക്കെതിരെയുള്ള ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അമിത് ഷായാണ്. 70 സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ 62 സീറ്റുകള്‍ നേടിയാണ് എഎപി അധികാരത്തിലെത്തിയത്. ബിജെപിക്ക് എട്ടു സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.

Next Story
Read More >>