സത്യപ്രതിജ്ഞാ ചടങ്ങിന് പ്രധാനമന്ത്രി മോദിയെ ക്ഷണിച്ച് കെജ്‌രിവാൾ

വ്യാഴാഴ്ചയാണ് പ്രധാനമന്ത്രിയെ ചടങ്ങിലേക്ക് ക്ഷണിച്ചതെന്ന് ആം ആദ്മി വൃത്തങ്ങൾ പറഞ്ഞു.

സത്യപ്രതിജ്ഞാ ചടങ്ങിന് പ്രധാനമന്ത്രി മോദിയെ ക്ഷണിച്ച് കെജ്‌രിവാൾ

ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് അരവിന്ദ് കെജ്‌രിവാള്‍. ഞായറാഴ്ച രാംലീല മൈതാനിയിലാണ് കെജ്‌രിവാൾ മൂന്നാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക.

വ്യാഴാഴ്ചയാണ് പ്രധാനമന്ത്രിയെ ചടങ്ങിലേക്ക് ക്ഷണിച്ചതെന്ന് ആം ആദ്മി വൃത്തങ്ങൾ പറഞ്ഞു. 70 അംഗ നിയസഭയില്‍ 62 സീറ്റുകള്‍ നേടിയാണ് ആം ആദ്മി പാര്‍ട്ടി ഭരണത്തുടർച്ച നേടിയത്. ഭരണ പിടിക്കാൻ കഠിന ശ്രമം നടത്തിയ ബിജെപിക്ക് എട്ട് സീറ്റുകള്‍ മാത്രമേ നേടാനായുള്ളു. അതേസമയം കോൺ​ഗ്രസിന് രണ്ടാം തവണയും അക്കൗണ്ട് തുറക്കാനായില്ല.

മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുന്നില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേരത്തെ അറിയിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് മാത്രമേ ക്ഷണമൊള്ളൂവെന്നാണ് പാർട്ടി അറിയിച്ചിരുന്നത്. എന്നാൽ ക്ഷണംലഭിച്ച പ്രധാനമന്ത്രി മോദി ചടങ്ങില്‍ പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമല്ല.

Read More >>