സവർക്കറും ഗോൾവാക്കറും നാസിസ-ഫാസിസ ഭക്തന്മാര്‍: അസദുദ്ദിന്‍ ഉവൈസി

സമാധാനപരമായി പ്രതിഷേധിക്കുന്നത് ജനാധിപത്യപരമായ അവകാശമാണ്. പ്രതിഷേധക്കാർക്കെതിരെ പ്രതികാരവും ബുള്ളറ്റും ഉപയോഗിക്കുന്നത് നാസിസത്തിന്റെ ഉയർന്ന അവസ്ഥയാണ്

സവർക്കറും ഗോൾവാക്കറും നാസിസ-ഫാസിസ ഭക്തന്മാര്‍: അസദുദ്ദിന്‍ ഉവൈസി

ഹൈദരാബാദ്: ആര്‍എസ്എസ് ചിന്തകരായ സവർക്കറും ഗോൾവാക്കറും നാസിസത്തിന്റെയും ഫാസിസത്തിന്റെയും ഭക്തന്മാരെന്ന് എഐഎംഐഎം നേതാവ് അസദുദ്ദിൻ ഉവൈസി.

അഡോൾഫ് ഹിറ്റ്ലറും മുസോളിനിയും ജനാധിപത്യത്തിന്റെ ഉല്പന്നങ്ങളെന്ന ബിജെപി ദേശിയ ജനറൽ സെക്രട്ടറി രാം മാധവിന്റെ പ്രസ്താവനയോട് പ്രതികരിച്ചാണ് ഉവൈസിയുടെ പ്രതികരണം.

നാസിസത്തിന്റെയും ഫാസിസത്തിന്റെയും വലിയ ഭക്തന്മാരാണ് സവർക്കറും ഗോൾവാക്കറും.

തീവ്രവാദ പ്രതി ഒരു ഭരണകക്ഷി എംപിയാണെന്ന യാഥാര്‍ത്ഥ്യം ഈ 'ഭക്തി'യിലൂടെ തെളിയിക്കപ്പെടുന്നു.

സമാധാനപരമായി പ്രതിഷേധിക്കുന്നത് ജനാധിപത്യപരമായ അവകാശമാണ്. പ്രതിഷേധക്കാർക്കെതിരെ പ്രതികാരവും ബുള്ളറ്റും ഉപയോഗിക്കുന്നത് നാസിസത്തിന്റെ ഉയർന്ന അവസ്ഥയാണ്- ഉവൈസി ട്വീറ്റ് ചെയ്തു.

ജർമൻ സ്വേഛാധിപതി അഡോൾഫ് ഹിറ്റ്‌ലറും ഇറ്റാലിയൻ ഏകാധിപതി മുസോളിനിയും ജനാധിപത്യത്തിന്റെ ഉത്പന്നങ്ങളാണെന്നാണ് ഡൽഹിയിൽ റെയ്സിന ഡയലോഗ് 2020 എന്ന സംവാദ പരിപാടിയിൽ രാം മാധവ് പറഞ്ഞത്. പ്രതിപക്ഷ പാർട്ടികൾക്കെതിരെയും അദ്ദേഹം വിമര്‍ശനമുയര്‍ത്തി. ജനാധിപത്യ പ്രക്രിയയിൽ (തെരഞ്ഞെടുപ്പില്‍) തോറ്റവരാണ് തെരുവുകളെ ജനാധിപത്യ ഫോറമാക്കുന്നതും അക്രമം അഴിച്ചു വിടുന്നതെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി.


Read More >>