താല്കാലിക ജയിലുകള്‍, കൂടുതല്‍ സുരക്ഷാ സേന; വിധി കേള്‍ക്കാനൊരുങ്ങി അയോദ്ധ്യ

അടിയന്തിര ഘട്ടത്തിൽ ഉപയോഗിക്കുന്നതിനായി ലഖ്നൗവിലും അയോധ്യയിലും രണ്ട് ഹെലികോപ്റ്ററുകളും ലഖ്‌നൗവിൽ ഒരു വിമാനവും സജ്ജമാക്കി നിർത്തും

താല്കാലിക ജയിലുകള്‍, കൂടുതല്‍ സുരക്ഷാ സേന; വിധി കേള്‍ക്കാനൊരുങ്ങി അയോദ്ധ്യ

ന്യൂഡൽഹി: ബാബറി മസ്ജിദ്- രാമജന്മഭൂമി ഭൂമി തർക്കകേസിൽ ഇന്ന് സുപ്രിം കോടതി വിധി പുറത്തുവരാനിരിക്കെ അയോദ്ധ്യയിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി. പ്രദേശത്ത് 4000 കേന്ദ്ര പോലീസ് സേനാംഗങ്ങൾകൂടി വെള്ളിയാഴ്ച സുരക്ഷാ ചുമതലയേറ്റു. തൊണ്ണൂറിലേറെ കമ്പനി സുരക്ഷാസൈനികരെയാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. ഇവരെ പാർപ്പിക്കാനായി ഇരുനൂറോളം സ്‌കൂളുകൾ ഒഴിപ്പിച്ചിട്ടുണ്ട്.

അയോദ്ധ്യയിലും സമീപ ജില്ലയായ അംബേദ്കർ നഗറിലുമായി 20 താത്കാലിക ജയിലുകൾ തുറന്നു. 18 കോളേജുകളും രണ്ട് സർക്കാർ കെട്ടിടങ്ങളുമാണ് താല്കാലിക ജയിലാക്കി മാറ്റിയത്. അടിയന്തിര ഘട്ടത്തിൽ ഉപയോഗിക്കുന്നതിനായി ലഖ്നൗവിലും അയോധ്യയിലും രണ്ട് ഹെലികോപ്റ്ററുകളും ലഖ്‌നൗവിൽ ഒരു വിമാനവും സജ്ജമാക്കി നിർത്തും.

ചീഫ് ജസ്റ്റിസ് രഞ്ജന് ഗൊഗോയി അദ്ധ്യക്ഷനായ ബെഞ്ച് ഇന്നു രാവിലെ പത്തരയോടെ വിധി പുറത്തുവിടും.

Read More >>