ഇത് മഹാത്മാ ഗാന്ധിയുടെ മണ്ണ്, സമാധാനവും അഹിംസാ അന്തരീക്ഷവും കാത്തുസൂക്ഷിക്കാൻ നാം ബാധ്യസ്ഥര്‍; പ്രിയങ്ക ഗാന്ധി

സമാധാനവും അഹിംസാ അന്തരീക്ഷവും കാത്തുസൂക്ഷിക്കാൻ നാം ബാധ്യസ്ഥരാണ്- കോൺഗ്രസ് ജനറൽ സെക്രട്ടറിയായ പ്രിയങ്ക ട്വീറ്റ് ചെയ്തു.

ഇത് മഹാത്മാ ഗാന്ധിയുടെ മണ്ണ്, സമാധാനവും അഹിംസാ അന്തരീക്ഷവും കാത്തുസൂക്ഷിക്കാൻ നാം ബാധ്യസ്ഥര്‍; പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: അയോദ്ധ്യ ബാബറി മസ്ജിദ്- രാമജന്മഭൂമി ഭൂമി കേസിൽ സുപ്രിം കോടതി വിധി പുറത്തുവരാനിരിക്കെ രാജ്യത്ത് സമാധാനാന്തരീക്ഷം കാത്തു സൂക്ഷിക്കണമെന്ന നിർദ്ദേശവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.

എല്ലാവരും സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കണമെന്ന് പ്രിയങ്ക ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഇത് മഹാത്മാ ഗാന്ധിയുടെ മണ്ണാണ്. സമാധാനവും അഹിംസാ അന്തരീക്ഷവും കാത്തുസൂക്ഷിക്കാൻ നാം ബാധ്യസ്ഥരാണ് - കോൺഗ്രസ് ജനറൽ സെക്രട്ടറിയായ പ്രിയങ്ക ട്വീറ്റ് ചെയ്തു.

പ്രവർത്തകരോടും നേതാക്കളോടും സംയമനം പാലിക്കണമെന്ന് കോൺഗ്രസ് നേതൃത്വവും ആവശ്യപ്പെട്ടിട്ടുണ്ട്. അയോധ്യ കേസുമായി ബന്ധപ്പെട്ട് അനാവശ്യ പ്രസ്താവനകൾ നടത്തരുതെന്ന് കോൺഗ്രസ് നേതാക്കൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.


Read More >>