വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ബി.ജെ.പി സർക്കാർ പരാജയപ്പെട്ടു: കുമാരി സെൽജ

ഭരണനേട്ടങ്ങളായി ഒന്നും ഉയർത്തിക്കാണിക്കാൻ ഇല്ലാത്തതിനാലാണ് ദേശീയത പോലുള്ള കാര്യങ്ങൾ അടിച്ചേൽപ്പിക്കുന്നത്.

വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ബി.ജെ.പി സർക്കാർ പരാജയപ്പെട്ടു: കുമാരി സെൽജ

ന്യൂഡൽഹി: ഹരിയാന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയസാദ്ധ്യതയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് ഹരിയാന കോൺഗ്രസ് പ്രസിഡന്റ് കുമാരി സെൽജ. സർക്കാരിന്റെ ഭരണവീഴ്ചകളും വാദ്ഗാന ലംഘനങ്ങളും ഹരിയാനയിൽ ബി.ജെ.പിയുടെ തോൽവിക്ക് ഇടയാക്കുമെന്ന് സെൽജ പറഞ്ഞു. 2014ൽ അധികാരത്തിലേറിയതു മുതൽ ബി.ജെ.പി സർക്കാർ നൽകിയ വാഗ്ദാനങ്ങളൊന്നും ഇതുവരെ പാലിച്ചിട്ടില്ല. ഇത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പ്രതികൂലമായി ബാധിക്കും.

ഭരണനേട്ടങ്ങളായി ഒന്നും ഉയർത്തിക്കാണിക്കാൻ ഇല്ലാത്തതിനാലാണ് ദേശീയത പോലുള്ള കാര്യങ്ങൾ അടിച്ചേൽപ്പിക്കുന്നത്. ഹരിയാനയിലെ സാധാരണ ജനങ്ങൾക്കായി ഇതുവരെ അവർഒന്നും ചെയ്തിട്ടില്ല. ആളുകൾക്ക് ജോലിയും സംരംഭങ്ങളും നഷ്ടമാവുന്നു, വരുമാനം ഇടിയുന്നു. ഇതൊന്നും ബി.ജെ.പി സർക്കാരിന് വിഷയമല്ല - സെൽജ പറഞ്ഞു. അനാവശ്യമായ വാഗ്ദാനങ്ങൾ കോൺഗ്രസ് നൽകില്ല. സാധാരണക്കാർ, ദളിതർ, സ്ത്രീകൾ എന്നിവരുടെ ഉന്നമനമാണ് ലക്ഷ്യമെന്നും സെൽജ വ്യക്തമാക്കി. രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ പ്രചാരണങ്ങളിൽ പങ്കെടുക്കും. ബി.ജെ.പി അദ്ദേഹത്തെ ലക്ഷ്യമിടുകയാണെന്നും അനാവശ്യമായ വിഷയങ്ങളിലേക്ക് വലിച്ചിഴക്കുകയാണെന്നും സെൽജ ആരോപിച്ചു.

Read More >>