'ലാൽ ബഹാദൂർ ശാസ്ത്രിയുടെ മരണത്തിൽ ആരാണ് നേട്ടമുണ്ടാക്കിയത്? ഇന്ത്യ വിഭജനത്തില്‍ ആരാണ് നേട്ടമുണ്ടാക്കിയത്? ': രാഹുല്‍ ഗാന്ധിയോട് ബിജെപി

1947 ൽ മതപരമായ അടിസ്ഥാനത്തില്‍ ഇന്ത്യ വിഭജിച്ചതിൽ നിന്ന് ആരാണ് നേട്ടമുണ്ടാക്കിയതെന്നും പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ നിഗൂഡമായ മരണത്തിൽ നിന്ന് ആരാണ് നേട്ടമുണ്ടാക്കിയതെന്നും ബിജെപി

ന്യൂഡൽഹി: പുൽവാമ ആക്രമണത്തിൽ കൂടുതൽ നേട്ടമുണ്ടാക്കിയതാരെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ബിജെപി കർണാടക ഘടകം. 40 സിആർപിഎഫ് സൈനികർ വിരമൃത്യു വരിച്ച പുൽവാമ ആക്രമണത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചായിരുന്നു രാഹുലിന്റെ പരാമർശം ഇതിന് മറുപടിയായി സമാനരീതിയിൽ ചോദ്യമുന്നയിച്ചാണ് ബിജെപി തിരിച്ചടിച്ചിരിക്കുന്നത്.

1947 ൽ മതപരമായ അടിസ്ഥാനത്തില്‍ ഇന്ത്യ വിഭജിച്ചതിൽ നിന്ന് ആരാണ് നേട്ടമുണ്ടാക്കിയതെന്നും പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ നിഗൂഡമായ മരണത്തിൽ നിന്ന് ആരാണ് നേട്ടമുണ്ടാക്കിയതെന്നും ബിജെപി ചോദിച്ചു. ഇതു സംബന്ധിച്ച് രാഹുലിന് എന്തെങ്കിലും അറിവുണ്ടോ എന്നും ബിജെപി ട്വീറ്റില്‍ കുറിച്ചു. ബിജെപി കര്‍ണാടക ഘടകത്തിന്‍റെ ട്വിറ്ററിലാണ് പരാമര്‍ശം.

2019 ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ഭീകരാക്രമണത്തിൽ നിന്ന് ആരാണ് കൂടുതൽ നേട്ടമുണ്ടാക്കിയതെന്നും ഇത് സംബന്ധിച്ച അന്വേഷണത്തിന്റെ ഫലം എന്താണെന്നും രാഹുൽ ചോദിച്ചിരുന്നു. ആക്രമണം അനുവദിച്ച സുരക്ഷാ വീഴ്ചകൾക്ക് ബിജെപി സർക്കാരിൽ ആരാണ് ഉത്തരവാദികളെന്നും രാഹുൽ ഉന്നയിക്കുകയുണ്ടായി.

'ഇന്ന് പുൽവാമ ആക്രമണത്തിലെ നമ്മുടെ 40 സആർപിഎഫ് രക്തസാക്ഷികളെ ഓർമിക്കുമ്പോൾ നമുക്ക് ചോദിക്കാം ആക്രമണത്തിൽ നിന്ന് ആരാണ് കൂടുതൽ പ്രയോജനം നേടിയത്? ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഫലം എന്താണ്? ആക്രമണത്തിനു കാരണമായ സുരക്ഷാ വീഴ്ചകൾക്ക് ബിജെപി സർക്കാരിൽ ആരാണ് ഉത്തരവാദി? '- എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.

Next Story
Read More >>