ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പാക്കേജ്; ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും ലയിപ്പിക്കും

ലയനം പൂര്‍ണ്ണമായതിന് ശേഷം ബി.എസ്എന്‍.ലിന്റെ അനുബന്ധ സ്ഥാപനമായി എം.ടി.എന്‍.എല്‍ പ്രവര്‍ത്തിക്കും.

ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പാക്കേജ്; ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും ലയിപ്പിക്കും

നഷ്ടത്തിലായ പൊതുമേഖലാ ടെലികോം കമ്പനികളായ ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും ലയിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കമ്പനികളുടെ പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി കടപ്പത്രം ഇറക്കുകയും ആസ്തികള്‍ വില്‍ക്കുകയും ചെയ്യുമെന്ന് ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ലയനം പൂര്‍ണ്ണമായതിന് ശേഷം ബി.എസ്എന്‍.ലിന്റെ അനുബന്ധ സ്ഥാപനമായി എം.ടി.എന്‍.എല്‍ പ്രവര്‍ത്തിക്കും. കടപ്പത്രത്തിലൂടെ 15000 കോടിയും ആസ്തി വില്‍പനയിലൂടെ 38,000 കോടിയും നാല് വര്‍ഷം കൊണ്ട് സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ജീവനക്കാര്‍ക്കായി സ്വയം വിരമിക്കല്‍ (വി.ആര്‍.എസ്) നടപ്പാക്കും.

ചെലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണ് ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി ഏര്‍പ്പെടുത്തുന്നത്. ആകര്‍ഷകമായ സ്വയം വിരമിക്കല്‍ പാക്കേജാകും നടപ്പിലാക്കുക. ഇതിനായി 29,937 കോടി രൂപ സര്‍ക്കാര്‍ നീക്കിവെക്കുമെന്നും കേന്ദ്ര മന്ത്രിസഭാ യോഗം ഇതിന് തത്വത്തില്‍ അംഗീകാരം നല്‍കിയതായും രവിശങ്കര്‍ പ്രസാദ് അറിയിച്ചു.

Read More >>