ഉഡുപ്പി- ചിക്കമഗളൂരു പാതയിൽ ബസ് പാറക്കെട്ടിലിടിച്ച് തകർന്നു; 9 മരണം

മൈസൂരുവിലെ സെഞ്ചുറിവിട്ടൽ റെക്കോർഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരുമായി മൈസൂരുവിൽനിന്ന് ഉഡുപ്പിയിലേക്ക് ഉല്ലാസയാത്രയ്ക്കു പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്.

ഉഡുപ്പി- ചിക്കമഗളൂരു പാതയിൽ ബസ് പാറക്കെട്ടിലിടിച്ച് തകർന്നു; 9 മരണം

ഉഡുപ്പി- ചിക്കമഗളൂരു പാതയിൽ വിനോദയാത്രാ ബസ് റോഡരികിലെ പാറക്കെട്ടിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേർ മരിച്ചു. 26 പേർക്ക് പരിക്ക്. മൈസൂരുവിലെ സെഞ്ചുറിവിട്ടൽ റെക്കോർഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരുമായി മൈസൂരുവിൽനിന്ന് ഉഡുപ്പിയിലേക്ക് ഉല്ലാസയാത്രയ്ക്കു പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്.

രാധ രവി, പ്രീതം ഗൗഡ, ബസവ രാജു, അനഘ്‌ന, യോഗേന്ദ്ര, ഷാരൂൽ, രഞ്ജിത, ബസ് ഡ്രൈവർ ഉമേഷ്, ക്ലീനർ എന്നിവരാണു മരിച്ചത്. ശനിയാഴ്ച അർധരാത്രിയിൽ ചുരം കടന്നു പോകുന്ന കാർക്കളക്ക് സമീപമാണ് അപകടം. യാത്ര തുടരുന്നതിനിടയിൽ തകരാറിലായ ബസ്, കളസയിലെ വർക്ക്‌ഷോപ്പിൽ കയറ്റി അറ്റകുറ്റപണി പൂർത്തിയാക്കിയിരുന്നു.

ചുരത്തിലെ വളവിൽ സ്റ്റീയറിങ് തിരിയാതെ ബസ് റോഡരികിലെ പാറക്കെട്ടിൽ ഇടിച്ചു കയറുകയായിരുന്നു. 20 മീറ്ററോളം പാറക്കെട്ടിൽ ഉരഞ്ഞു നീങ്ങിയ ബസ് പൂർണമായി തകർന്നു. പരിക്കേറ്റവരെ മണിപ്പാൽ, കാർക്കള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വളവിൽ ബസിന്‍റെ വേഗത കുറച്ചിരുന്നില്ലെന്നും പറയപ്പെടുന്നുണ്ട്.

Next Story
Read More >>