പൗരത്വ ഭേദഗതി നിയമം: അസമിലെ ഇന്റര്‍നെറ്റ് സേവനങ്ങളുടെ നിരോധനം തിങ്കളാഴ്ച വരെ തുടരും

അതേസമയം പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ആരംഭിച്ച പ്രക്ഷോഭം അസമിലെ വടക്കന്‍ ജില്ലകളിലേക്ക് ആളിപ്പടരുന്നു.

പൗരത്വ ഭേദഗതി നിയമം: അസമിലെ ഇന്റര്‍നെറ്റ് സേവനങ്ങളുടെ നിരോധനം തിങ്കളാഴ്ച വരെ തുടരും

അസം: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ആരംഭിച്ച പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ അസമിലെ ഇന്റര്‍നെറ്റ് സേവനങ്ങളുടെ നിരോധനം തിങ്കളാഴ്ച വരെ തുടരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റര്‍, യൂട്യൂബ് എന്നിവയിലൂടെ വാര്‍ത്തകളും വീഡിയോകളും ചിത്രങ്ങളും ഉപയോഗിച്ച് കിംവദന്തികള്‍ പരത്തുകയും ക്രമസമാധാനത്തെ തകര്‍ക്കുകയും ചെയ്തതിനാലാണ് ഇന്റെര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചതെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. അതേസമയം പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ആരംഭിച്ച പ്രക്ഷോഭം അസമിലെ വടക്കന്‍ ജില്ലകളിലേക്ക് ആളിപ്പടരുന്നു.

ജോര്‍ഹട്ടില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് തീന്‍സുകിയ, ദിബ്രൂഗഡ്, ദിമാജി മേഖലകളില്‍ ജനക്കൂട്ടം തെരുവിലിറങ്ങി. തിങ്കളാഴ്ച മുതല്‍ അസമിലെ ജില്ലാ കലക്ടറേറ്റുകള്‍ ഉപരോധിക്കാനും സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ കൂട്ട സത്യാഗ്രഹം ആരംഭിക്കാനും പ്രക്ഷോഭകാരികള്‍ തീരുമാനിച്ചിട്ടുണ്ട്. സമീപ സംസ്ഥാനങ്ങളിലേക്കും പ്രക്ഷോപം പടരുകയാണ്. കര്‍ഫ്യൂവില്‍ ഇളവ് പ്രഖ്യാപിച്ച ഗുവാഹതി നിലവില്‍ ശാന്തമാണ്. കഴിഞ്ഞ നാലു ദിവസമായി തുടരുന്ന നിരോധനാജ്ഞ മൂലം അവശ്യസാധനങ്ങളുടെ രൂക്ഷമായ ക്ഷാമം അനുഭവപ്പെടുന്ന പശ്ചാത്തലത്തിലാണ് പട്ടാളത്തിന്റെ കര്‍ശനമായ മേല്‍നോട്ടത്തില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയത്.

Read More >>