ഭയപ്പെട്ട് പിന്മാറില്ല, ഓരോ കേസും നെഞ്ചിലെ മെഡലുകള്‍; എപ്പോഴും സ്‌നേഹത്തെക്കുറിച്ച് സംസാരിച്ചു കൊണ്ടേയിരിക്കും: രാഹുല്‍ ഗാന്ധി

'എപ്പോഴാണോ അവര്‍ എനിക്കെതിരെ ഒരു കേസെടുക്കുന്നത്, അവര്‍ എന്റെ നെഞ്ചില്‍ ഒരു മെഡല്‍ ചേര്‍ക്കുകയാണ്. അത് നിങ്ങള്‍ക്കും കൂടിയുള്ളതാണ്.'

ഭയപ്പെട്ട് പിന്മാറില്ല, ഓരോ കേസും നെഞ്ചിലെ മെഡലുകള്‍; എപ്പോഴും സ്‌നേഹത്തെക്കുറിച്ച് സംസാരിച്ചു കൊണ്ടേയിരിക്കും: രാഹുല്‍ ഗാന്ധി

ബി.ജെ.പി രാജ്യത്തുടനീളം കേസുകള്‍ രജിസ്റ്റര്‍ ചെയ്താലും ഭയപ്പെട്ട് പിന്മാറില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തനിക്കെതിരെയുള്ള കേസുകള്‍ മെഡലുകളായി സ്വീകരിക്കുന്നുവെന്നും ഓരോ കേസും പട്ടാളക്കാരന്റെ നെഞ്ചിലെ മെഡലുകളെ പോലെയാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

'എനിക്കെതിരെ 15-16 കേസുകളുണ്ട്. നിങ്ങള്‍ ഒരു പട്ടാളക്കാരനെ നോക്കുകയാണെങ്കില്‍ അയാളുടെ നെഞ്ചില്‍ ഒരുപാട് മെഡലുകള്‍ കാണാം. എനിക്കെതിരെയുള്ള ഓരോ കേസും ഓരോ മെഡലുകളാണ്.'- രാഹുൽ പറഞ്ഞു. ‌‌വയനാട് മണ്ഡലത്തിൽ സംഘടിപ്പിച്ച യുഡിഎഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അവരെത്ര കൂടുതലാണോ അത്രത്തോളം ഞാൻ സന്തോഷവാനാണ്. പ്രത്യയ ശാസ്ത്രപരമായാണ് ബി.ജെ.പിയെ ഞാന്‍ നേരിടുന്നത്. ഏത് മതത്തില്‍ പെട്ടവരായിരുന്നാലും, സമുദായത്തില്‍ പെട്ടവരായാലും വ്യത്യസ്ത ആശയങ്ങളില്‍ വിശ്വസിക്കുന്നവരായാലും സ്ത്രീകള്‍ക്ക് നല്‍കിയ ബഹുമാനമായിരുന്നു രാജ്യത്തിന്റെ ശക്തി. അവർ എനിക്കെതിരെ കേസ് എടുക്കുമ്പോഴെല്ലാം ഞാന്‍ സ്‌നേഹത്തെക്കുറിച്ച് സംസാരിക്കും. നിങ്ങൾ എന്നോടൊപ്പം നിൽക്കുന്നത് ഞാൻ ഒരിക്കലും മറക്കില്ല'- രാഹുൽ പ്രവർത്തകരോട് പറഞ്ഞു.

'എപ്പോഴാണോ അവര്‍ എനിക്കെതിരെ ഒരു കേസെടുക്കുന്നത്, അവര്‍ എന്റെ നെഞ്ചില്‍ ഒരു മെഡല്‍ ചേര്‍ക്കുകയാണ്. അത് നിങ്ങള്‍ക്കും കൂടിയുള്ളതാണ്.'- രാഹുൽ പറഞ്ഞു. ‌‌വയനാട്ടുകാരുടെ പ്രളയ പുനരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിനോട് നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More >>