നദികളുടെ സംരക്ഷണത്തിന് ശക്തമായ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍

നദികളിലെ ജലത്തിലുള്ള ബയോ ഓക്‌സിജൻ ഡിമാന്റ്, ഫീക്കൽ കോളിഫോം എന്നിവയുടെ അടിസ്ഥാനത്തിലാകും തരംതിരിവ്. രാജ്യത്ത് 302 നദികൾ മലിനീകരിക്കപ്പെടുന്നുണ്ടെന്നാണ് കേന്ദ്രത്തിന്റെ കണക്ക്.

നദികളുടെ സംരക്ഷണത്തിന് ശക്തമായ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: രാജ്യത്തെ നദികളുടെ സംരക്ഷണത്തിനായി കേന്ദ്രസർക്കാർ പദ്ധതി തയ്യാറാക്കുന്നു. രാജ്യത്താകമാനമുള്ള നദികളിലെ മലിനീകരണത്തിന്റെ തോത് അനുസരിച്ച് ഇവയെ തരംതിരിക്കും. ഇതനുസരിച്ച് നദികളുടെ ശുദ്ധീകരണം നടത്താനാണ് നീക്കം.

ഇതിന്റെ ഭാഗമായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നദികളെ അഞ്ച് ക്ലാസുകളായി തിരിക്കും. നദികളിലെ ജലത്തിലുള്ള ബയോ ഓക്‌സിജൻ ഡിമാന്റ്, ഫീക്കൽ കോളിഫോം എന്നിവയുടെ അടിസ്ഥാനത്തിലാകും തരംതിരിവ്. രാജ്യത്ത് 302 നദികൾ മലിനീകരിക്കപ്പെടുന്നുണ്ടെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. പദ്ധതിയുടെ കരട് തയ്യാറാക്കുന്നതിന് മുൻപ് ജനുവരി 22 വരെ അഭിപ്രായങ്ങൾ സ്വീകരിക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്.

ജലമലിനീകരണം തടയുന്നതിനായി നിരന്തരം ഗുണനിലവാരം വിലയിരുത്തണം. ഇങ്ങനെ ജലമലിനീകരണം കുറക്കാൻ കഴിയണമെന്നുമാണ് ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ലക്ഷ്യമിടുന്നത്. 1974ലെ മലിനീകരണ നിയന്ത്രണ നിയമത്തിൽ പറയുന്നുണ്ട്. അതേസമയം ജലവിഭവുമായി ബന്ധപ്പെട്ട ഏത് വകുപ്പാണ് ഇക്കാര്യങ്ങൾ ചെയ്യേണ്ടതെന്ന് ആക്ടില്‍ പറയുന്നില്ല. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കൂടിയാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥർ പറഞ്ഞു. മനുഷ്യന്റെ നദീജലത്തിന്റെ ഉപയോഗത്തെ നിരീക്ഷിക്കാനും അതിനായി വിവിധ ജലവിഭവ കേന്ദ്രങ്ങളെ ചുമതലപ്പെടുത്തുകയും ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു. കൃത്യമായ നിയന്ത്രണങ്ങളിലൂടെ രാജ്യത്തെ ജലമലിനീകരണം തടയുകയാണ് ലക്ഷ്യമെന്നും നദികളെ തരംതിരിക്കുന്നതിലൂടെ ഇത് സാധ്യമാകുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.


Read More >>